സ്വതന്ത്ര കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ കര്‍ഷക ഉച്ചകോടി നാളെ എടത്വയിൽ
1415826
Thursday, April 11, 2024 10:57 PM IST
ആലപ്പുഴ: കേരളത്തിലെ രാഷ്ട്രീയേതര മതേതര സ്വതന്ത്ര കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന മൂന്നാമത്തെ കര്‍ഷക ഉച്ചകോടി നാളെ എടത്വ കഫേ 8 ഹോട്ടലിലെ കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ ഒന്‍പതു മുതല്‍ രണ്ടുവരെ നടക്കും. കേരളത്തിലെ 65ല്‍പരം സ്വതന്ത്ര കര്‍ഷക സംഘടനാ നേതാക്കളുടെ ഉച്ചകോടിയാണ് എടത്വയിൽ സംഘടിപ്പിക്കുന്നത്.
കടബാധ്യതകളിലും വന്യജീവി ആക്രമണങ്ങളിലും മരണമടഞ്ഞ കര്‍ഷക സഹോദരങ്ങള്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ച് ആരംഭിക്കുന്ന കുട്ടനാട് കര്‍ഷക ഉച്ചകോടിയില്‍ ഫാര്‍മേഴ്സ് റിലീഫ് ഫോറം നേതാവ് മാര്ട്ടിന് തോമസ് അധ്യക്ഷത വഹിക്കും. സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യൂക്കേഷന്‍ നേതാവ് ഡിജോ കാപ്പന് ഉദ്ഘാടനം ചെയ്യും. ഡല്‍ഹി കര്‍ഷക സമര മുഖ്യ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. കെ.വി. ബിജു മുഖ്യപ്രഭാഷണം നടത്തും.
കുട്ടനാട് കര്‍ഷക സമിതി പ്രസിഡന്റ് ചാക്കപ്പന് ആന്റണി, ഇടുക്കി അതിജീവന പോരാട്ട വേദി ചെയര്മാന് റസാഖ് ചൂരവേലി, സേവ് വെസ്റ്റേണ്‍ ഗാട്ട്സ് പീപ്പിള്‍ ഫൗണ്ടേഷന് നേതാവ് സുജി മാസ്റ്റർ, ആലപ്പുഴ അക്വാകള്‍ച്ചര്‍ കോ-ഓര്‍ഡിനേഷന്‍ ഫോറം നേതാവ് ജസ്റ്റിന് കൊല്ലംപറന്പിൽ, ഡോ. ജോസുകുട്ടി ഒഴുകയിൽ, ഹൗസ് ബോട്ട് ഓണേഴ്സ് അസോസിയേഷന് ഭാരവാഹി മാത്യു പാക്കൻ, ബെന്നി തുടങ്ങിയവർ പ്രസംഗിക്കും.
ചര്‍ച്ചകൾക്കു രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്മാന് അഡ്വ. ബിനോയ് തോമസ്, കോഴിക്കോട് വിഫാം ഫാര്‍മേഴ്സ് ഫൗണ്ടേഷന് നേതാവ് ബോണി ജേക്കബ്, മാങ്കുളം പീഡിത കര്‍ഷക അവകാശ സംരക്ഷണ സമിതി ചെയര്മാന് മാത്യു ജോസ് ആറ്റുപുറം, വയനാടന്‍ കര്‍ഷക നേതാവ് ഗഫൂര്‍ വെണ്ണിയോട് എന്നിവര്‍ നേതൃത്വം നല്‍കും. കൂടുതൽ വിവരങ്ങൾക്കു മാര്ട്ടിന് തോമസ് - 94478 86016, ജസ്റ്റിന് കൊല്ലംപറമ്പില്‍ -94966 83179, ചാക്കപ്പന് ആന്റണി - 94471007031.