വിധി പാളി, കളി കയ്യാങ്കളി വിധികര്‍ത്താക്കളെ കാത്ത് പോലീസ്
1374567
Thursday, November 30, 2023 1:00 AM IST
ചേര്‍ത്തല: മത്സരങ്ങള്‍ കടുത്തതോടെ തര്‍ക്കങ്ങളും കയ്യാങ്കളിയും മുറുകി. കലോത്സവത്തിന്റെ ഒന്നാംദിനം മുതല്‍ വിധികര്‍ത്താക്കളുടെ പ്രഖ്യാപനത്തില്‍ പിഴവുണ്ടെന്ന് കാണിച്ച് രക്ഷകര്‍ത്താക്കളും സ്കൂള്‍ അധികൃതരും രംഗത്ത് വന്നിരുന്നെങ്കിലും ഇന്നലെ പുലര്‍ച്ചെ കയ്യേറ്റത്തിലും കയ്യാങ്കളിയിലുമായി.
ചൊവ്വാഴ്ച രാത്രി തുടങ്ങിയ നൃത്തമത്സരങ്ങള്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് സമാപിച്ചത്. ഫലം വന്നപ്പോള്‍ സമ്മാനം പ്രതീക്ഷിച്ചവര്‍ ഫലത്തിനെതിരേ രംഗത്തെത്തുകയായിരുന്നു. നൃത്തമത്സരത്തില്‍ പങ്കെടുത്തവരുടെ കൂടെ അലങ്കാരത്തിനായി ചമയം ഇടാന്‍ വന്ന ചില ട്രന്സ്ജെന്ഡ് ആളുകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഇവരുടെ കൂടെ മറ്റൊരുകൂട്ടര്‍ ബഹളം ഉണ്ടാക്കുകയും വിധികര്‍ത്താക്കളെ കയ്യേറ്റത്തിനു മുതിരുകയുമായിരുന്നു. കൂകി വിളിയും അലറിവിളിയും ചീത്തവിളിയും തെറിവിളിയും മൂലം പരിസരമാകെ ബഹളമയമായി. വിധികര്‍ത്താക്കള്‍ പ്രധാനവേദിക്കു സമീപമുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാര്‍ ഇവരുടെ പുറകേ പാഞ്ഞു
.
പോലീസ് എത്തി ഗേറ്റ് പൂട്ടി അതിനുമുന്നിലായി വലയം തീര്‍ത്ത് പ്രതിഷേധക്കാരെ തടയുകയായിരുന്നു. പിന്നീട് പോലീസ് ജീപ്പിലാണ് ഇവരെ അവിടെ നിന്നു രക്ഷപ്പെടുത്തിയെടുത്തത്.
പിന്നാലെയാണ് ഇന്നലെ പകല്‍ എച്ച്എസ്എസ് വിഭാഗം മോണോആക്ടില്‍ മത്സരപ്രഖ്യാപനത്തില് പ്രതിഷേധവുമായി മത്സരാര്‍ഥി കെസിയ മരിയ ടോമി സത്യഗ്രഹവുമായി രംഗത്തെത്തിയത്. വിധികര്‍ത്താക്കളുടെ പക്ഷപാതപരമായ നടപടിയില്‍ പ്രതിഷേധിച്ച് കലാജീവിതം ഇന്ന് വൈകുന്നേരത്തോടെ അവസാനിപ്പിക്കുമെന്നാണ് കെസിയ മരിയയുടെ പ്രഖ്യാപനം.