ചാമ്പ്യന്മാരായി ജ്യോതിനികേതൻ ടീം
1374245
Wednesday, November 29, 2023 12:13 AM IST
ആലപ്പുഴ: ജില്ലയിലെ സിബിഎസ്ഇ ജില്ലാ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ആൺ-പെൺ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി പുന്നപ്ര ജ്യോതി നികേതൻ സ്കൂൾ. തുടർച്ചയായി ആലപ്പുഴ ജില്ലയിലെ ചാമ്പ്യന്മാരാണ് ജ്യോതിനികേതനിലെ ആൺ - പെൺ വിഭാഗ ടീമുകൾ.
ജ്യോതിനികേതനിലെ പെൺകുട്ടികളുടെ വിഭാഗം സ്റ്റേറ്റ് ചാമ്പ്യന്മാരായി തിരുവനന്തപുരം റീജിയനെ പ്രതിനിധീകരിച്ച് ഉത്തർപ്രദേശിൽ നടക്കുന്ന നാഷണൽസിൽ പങ്കെടുക്കും. ഏഴാം തവണയും ഒരു സ്കൂൾ ടീം നിരന്തരമായി ദേശീയതല ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത് ഇതാദ്യമാണെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.