കരിമണൽ ഖനനം അവസാനിപ്പിക്കണം
1374242
Wednesday, November 29, 2023 12:13 AM IST
തോട്ടപ്പള്ളി: വർഷങ്ങളായി നടന്നുവരുന്ന കരിമണൽ ഖനനം പൂർണമായി അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണമെന്ന് ഗാന്ധിയൻ ദർശനവേദി സംസ്ഥാന ചെയർമാൻ ബേബി പാറക്കാടൻ പറഞ്ഞു.
തോട്ടപ്പള്ളി കരിമണൽ ഖനന വിരുദ്ധ ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന സമരത്തിന്റെ 902 -ാം ദിവസ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബേബി പാറക്കാടൻ.
സ്വകാര്യ ലോബികളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി സർക്കാർ കൂട്ടുനിൽക്കുകയാണെന്ന് ബേബി പാറക്കാടൻ പറഞ്ഞു. സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ സമിതി ചെയർമാൻ ഹക്കീം മുഹമ്മദ് രാജ സമരപ്പന്തലിൽ സത്യഗ്രഹം അനുഷ്ഠിച്ചു. സമര സമിതി ചെയർമാൻ എസ്. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു.