മതസൗഹാർദ റാലി നടത്തി
1373929
Monday, November 27, 2023 11:39 PM IST
ആലപ്പുഴ: തുമ്പോളി സെന്റ് തോമസ് ദേവാലയത്തിലെ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ ദർശന തിരുനാളിനു മുന്നോടിയായി നടന്ന മതസൗഹാർദ റാലി വിശ്വാസപ്രഘോഷണമായി. നാടിന്റെ നാനാഭാഗങ്ങളിൽനിന്നും ആയിരക്കണക്കിന് വിശ്വാസികൾ റാലിയിൽ പങ്കെടുത്തു. മാതാ സ്കൂൾ മാനേജർ ഫാ. രഞ്ജിത്ത് മഠത്തിറമ്പിൽ റാലി ഉദ്ഘാടനം ചെയ്തു.
ഇടവക വികാരി ഫാ. ജോസ് ലാഡ് കോയിൽപറമ്പിൽ, സഹവികാരി ഫാ. ജോസി ലൂയിസ് കൊച്ചിക്കാരൻ വീട്, ഫാ. ബെൻസി കണ്ടനാട്, ഫാ. തോമസ് മാണിയാപൊഴിയിൽ, ഫാ. തോമസ് മേക്കാടൻ എന്നിവർ റാലിയെ അനുഗമിച്ചു. ആഘോഷമായ ദിവ്യബലിക്ക് ഫാ. തോമസ് മേക്കാടൻ മുഖ്യ കാർമികത്വം വഹിച്ചു. ഫാ. ഡേവിഡ് കൊടിയൻ സന്ദേശം നൽകി. ഇന്ന് രാവിലെ 6.30 ദിവ്യബലി, ഇടവക അംഗങ്ങളുടെ ഭവനങ്ങളിൽ പതാക ഉയർത്തൽ, ബൈബിൾ പ്രതിഷ്ഠ എന്നിവ നടക്കും.