കാറിടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഗൃഹനാഥൻ മരിച്ചു
1373928
Monday, November 27, 2023 11:39 PM IST
മാന്നാർ: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഗൃഹനാഥൻ മരിച്ചു. ചെന്നിത്തല തൃപ്പെരുന്തുറ കാരിക്കത്തറയിൽ കമലഹാസനാണ് (കമലൻ -49) മരിച്ചത്. മരംവെട്ട് തൊഴിലാളിയായിരുന്നു. 12 ന് വലിയപെരുമ്പുഴ പാലത്തിന് തെക്കുഭാഗത്ത് പകൽ 11.30നായിരുന്നു അപകടം.
മകളുമൊത്ത് ബൈക്കിൽ വരവേ അമിത വേഗത്തിൽ വന്ന കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു. തെറിച്ചുവീണ ഇരുവരെയും നാട്ടുകാർ മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ കമലനെ വണ്ടാനം, കോട്ടയം മെഡിക്കൽ കോളജുകളിൽ ചികിത്സയ്ക്കു ശേഷം പിന്നീട് എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് കമലൻ മരിച്ചത്. ബംഗളൂരുവിൽ നഴ്സായ മകൾ മേഘ പരിക്കുകളോടെ ചികിത്സയിലാണ്. ഭാര്യ: മഞ്ജു, മകൻ: ആകാശ്. സംസ്കാരം നടത്തി.