റ​ഷ്യ​ൻ ബി​ഷ​പ്പും സം​ഘ​വും​ പ​രു​മ​ല സ​ന്ദ​ർ​ശി​ച്ചു
Thursday, September 28, 2023 10:33 PM IST
മാ​ന്നാ​ർ:​ റ​ഷ്യ​ന്‍ ഓ​ര്‍​ത്ത​ഡോ​ക്‌​സ് ച​ർ​ച്ച് പ്ര​തി​നി​ധി സം​ഘം പ​രു​മ​ല സെ​മി​നാ​രി സ​ന്ദ​ര്‍​ശി​ച്ചു. കോ​ട്ട​യ​ത്ത് ന​ട​ക്കു​ന്ന ക്രി​സ്ത്യ​ന്‍ കോ​ണ്‍​ഫ​റ​ന്‍​സ് ഓ​ഫ് ഏ​ഷ്യ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെടുക്കാനെ​ത്തി​യ റ​ഷ്യ​ന്‍ ഓ​ര്‍​ത്ത​ഡോ​ക്‌​സ് ച​ർ​ച്ചി​ലെ മൂ​ന്നം​ഗ ​പ്ര​തി​നി​ധി സം​ഘ​മാ​ണ് പ​രു​മ​ല സെ​മി​നാ​രി ദേ​വാ​ല​യ​ത്തി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്. ബി​ഷ​പ് ആ​ന്‍റണി, ഫാ. ​സ്റ്റെ​ഫാ​ന്‍, ഫാ. ​അ​ല​ക്‌​സാ​ണ്ട​ര്‍ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട പ്ര​തി​നി​ധി സം​ഘ​മാ​ണ് ഇ​വി​ടെ എ​ത്തി​യ​ത്.

ഈ ​സം​ഘ​ത്തി​ന് പ​രു​മ​ല​യി​ൽ ഉ​ജ്വല ​സ്വീ​ക​ര​ണ​മാ​ണ് ന​ൽ​കി​യ​ത്. നി​ര​ണം ഭ​ദ്രാ​സ​നാ​ധി​പ​ന്‍ ഡോ. ​യൂ​ഹാ​നോ​ന്‍ മാ​ര്‍ ക്രി​സോ​സ്റ്റ​മോ​സ്, ഡ​ല്‍​ഹി ഭ​ദ്രാ​സ​നാ​ധി​പ​ന്‍ ഡോ. ​യൂ​ഹാ​നോ​ന്‍ മാ​ര്‍ ദി​മെ​ത്ര​യോ​സ്, പ​രു​മ​ല സെ​മി​നാ​രി മാ​നേ​ജ​ര്‍ ഫാ. ​കെ.​വി. പോ​ള്‍ റ​മ്പാ​ന്‍, അ​സി. മാ​നേ​ജ​ര്‍ ഫാ. ​എ​ല്‍​ദോ​സ് ഏ​ലി​യാ​സ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് സം​ഘ​ത്തെ സ്വീ​ക​രി​ച്ചു.