മങ്കൊമ്പ്: തോമസ് ജോൺ അനുസ്മരണ സമിതിയുടെ നേതൃത്വത്തിൽ ഡോ. എം.എസ്. സ്വാമിനാഥൻ അനുസ്മരണം പുളിങ്കുന്നിൽ നടത്തി. കുട്ടനാടൻ കാർഷിക മേഖലയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്നു യോഗം പറഞ്ഞു. മങ്കൊമ്പ് സിവിൽ സ്റ്റേഷൻ പാലത്തിന് അദ്ദേഹത്തിന്റെ പേര് നൽകണമെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. തോമസ് ജോൺ അനുസ്മരണ സമിതി കൺവീനർ എ.എസ് വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി അലക്സ് മാത്യു യോഗം ഉദ്ഘാടനം ചെയ്തു.
എടത്വ: ഡോ. എം.എസ്. സ്വാമിനാഥന്റെ നിര്യാണത്തില്‍ കേരള ഡെവലപ്മെന്റ് ആൻഡ് കള്‍ച്ചറല്‍ സൊസൈറ്റി അനുശോചനം രേഖപ്പെടുത്തി. അദ്ദേഹം ആവിഷ്കരിച്ച കുട്ടനാടിന്റെ സ്വപ്ന പദ്ധതി അട്ടിമറിക്കപ്പെട്ടത് അദ്ദേഹത്തെ വേദനിപ്പിച്ചുവെന്ന് സൊസൈറ്റി ചെയര്മാന് ജെയ്സപ്പന്‍ മത്തായി പറഞ്ഞു. വൈസ് ചെയര്മാന് കെ.ജി. ജേക്കബ് അധ്യക്ഷത വഹിച്ചു. സന്തോഷ് ശാന്തി, ഷാജി മഠത്തില്‍, അഡ്വ. സെര്‍ജി ജോസഫ്, സൂസന് തോമസ്തുടങ്ങിയവര്‍ പ്രസംഗിച്ചു.
എടത്വ: ഡോ. എം.എസ്. സ്വാമിനാഥന്റെ നിര്യാണത്തില്‍ കേരള കോണ്‍ഗ്രസ് ജേക്കബ് സംസ്ഥാന വൈസ് ചെയര്മാന് ബാബു വലിയവീടന്‍ അനുശോചിച്ചു. കേരള കോണ്‍ഗ്രസ് എടത്വ മണ്ഡലം പ്രസിഡന്റ് ബാബു സേവ്യര്‍ കണിയാംപറമ്പില്‍ അനുശോചിച്ചു.
അമ്പലപ്പുഴ: ഹരിത വിപ്ലവനായകൻ ഡോ. എം.എസ്. സ്വാമിനാഥന്റെ നിര്യാണത്തിൽ കേരള സംസ്ഥാന നെൽ-നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ അനുശോചിച്ചു. ലോക ഹരിതവിപ്ലവത്തിന് കുട്ടനാട് നൽകിയ സംഭാവനയാണ് ഡോ. സ്വാമിനാഥൻ എന്ന് അദ്ദേഹം പറഞ്ഞു.
ആലപ്പുഴ: രാജ്യങ്ങളുടെ പട്ടിണി മാറ്റാൻ ശ്രമിച്ച, ഹരിത വിപ്ലവത്തിന്റെ പിതാവ് ഡോ. എം.എസ്. സ്വാമിനാഥന്റെ വിയോഗം കർഷകർക്കും കൃഷിയെ സ്നേഹിക്കുന്നവർക്കും ഒരുപോലെ നഷ്ടമാണെന്ന് ജനാധിപത്യ കേരള കോൺഗ്രസ് ജില്ല കമ്മിറ്റി അനുശോചന യോഗത്തിൽ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ഉമ്മൻ ആലുമ്മുട്ടിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.സി. ജോസഫ്, ഷിബു മണല, ടിറ്റി എം. വർഗീസ്, എൻ. സത്യൻ, അഗസ്റ്റിൻ കരിബിൻ കല, സാജൻ സെബാസ്റ്റ്യൻ, നാസർ പൈഗാമഠം, ബിനോസ് കണ്ണാട്ട്, സുദർശൻ, രഘു കടോട്ടിൽ എന്നിവർ പ്രസംഗിച്ചു.
കുട്ടനാടിന്റെ പുത്രൻ - വിഖ്യാത കൃഷി ശാസ്ത്രജ്ഞൻ ഡോ.എം.എസ്. സ്വാമിനാഥന്റെ നിര്യാണത്തിൽ ഡിസിസി ജനറൽ സെക്രട്ടറി പ്രമോദ് ചന്ദ്രൻ അനുശോചിച്ചു.
കുട്ടനാട്: ഹരിത വിപ്ലവത്തിന്റെ പിതാവ് ഡോ. എം.എസ്. സ്വാമിനാഥന്റെ നിര്യാണത്തിൽ കോൺഗ്രസ് സംസ്ഥാന ഉന്നതാധികരസമതി അംഗം ജോസ് കോയിപ്പള്ളി യും യൂത്ത് ഫ്രണ്ട് ജനറൽ സെക്രട്ടറി ബിജു ചെറുകാടും അനുശോചിച്ചു.
എടത്വ: ഡോ. എം.എസ്. സ്വാമിനാഥന്റെ നിര്യാണത്തില്‍ കേരള ഡെവലപ്മെന്റ് ആൻഡ് കള്‍ച്ചറല്‍ സോസൈറ്റി അനുശോചിച്ചു. യോഗം ഇന്ത്യയുടെ ഹരിത വിപ്ലവ നായകന്റെ വേര്‍പാടിലുള്ള ദുഃഖസൂചകമായി അനുശോചന പ്രമേയം അവതരിപ്പിച്ചു. ചെയര്മാന് ജെയ്സപ്പന്‍ മത്തായി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്മാന് ജേക്കബ് കെ.ജി അധ്യക്ഷത വഹിച്ചു. സന്തോഷ് ശാന്തി, ഷാജി മഠത്തില്‍, അഡ്വ. സെര്ജിജോസഫ്, സൂസന് തോമസ്, സന്തോഷ് മാപ്പിളശേരി, ജോമി പുറപ്പുംതാനം തുടങ്ങിയവര്‍ പ്രസംഗിച്ചു.