അ​രിവി​ഹി​ത​ത്തി​ല്‍ കൃ​ത്യ​ത​യി​ല്ല, റേ​ഷ​ന്‍ വി​ത​ര​ണം താ​ളം തെ​റ്റു​ന്ന​താ​യി കട ഉട​മ​ക​ള്‍
Thursday, September 21, 2023 11:19 PM IST
എട​ത്വ: റേ​ഷ​ന്‍ ക​ട​ക​ളി​ലെത്തു​ന്ന അ​രി വി​ഹി​ത​ത്തി​ല്‍ കൃ​ത്യ​ത​യി​ല്ലാ​ത്ത​തി​നാ​ല്‍ റേ​ഷ​ന്‍ വി​ത​ര​ണം താ​ളം തെ​റ്റു​ന്ന​താ​യി റേ​ഷ​ന്‍​ക​ട ഉ​ട​മ​ക​ള്‍.

സി​വി​ല്‍ സ​പ്ലൈ​സ് കോ​ര്‍​പ​റേ​ഷ​ന്‍ വ​ഴി റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ എ​ത്തു​ന്ന അ​രി​വി​ഹി​ത​ത്തി​ലാ​ണ് കൃ​ത്യ​ത​യി​ല്ലാ​തെ തു​ട​രു​ന്ന​ത്. മു​ന്‍​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ല്‍പ്പെട്ട ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ അ​രിവി​ഹി​ത​മാ​ണ് താ​ളം തെ​റ്റി​യ നി​ല​യി​ലാ​യ​ത്.

ഇ-​പോ​സ് മി​ഷ്യ​നി​ല്‍ രണ്ടു കി​ലോ അ​രി ര​ണ്ടാം ഘ​ട്ട​മാ​യാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഒ​ട്ടു​മി​ക്ക ഗു​ണ​ഭോ​ക്താ​ക്ക​ളും ര​ണ്ടാം​ഘ​ട്ട വി​ത​ണ​ത്തി​ന് അ​രിവാ​ങ്ങാ​ന്‍ ക​ട​ക​ളി​ല്‍ എ​ത്താ​റി​ല്ല. അ​രി വി​ത​ര​ണം കു​റ​യു​ന്ന​തോ​ടെ പ്ര​തി​മാ​സ വി​ഹി​ത​ത്തി​ലും കു​റ​വ് വ​രാ​റു​ണ്ട്. ഇ​തുമൂ​ലം ഗു​ണ​ഭോ​ക്താ​ക്ക​ളു​മാ​യി ത​ര്‍​ക്ക​ത്തി​ല്‍ ക​ലാ​ശി​ക്കു​ന്ന​താ​യി ക​ട ഉ​ട​മ​ക​ള്‍ പ​റ​യു​ന്നു.

അ​ന്ത്യ​യോ​ജ​ന- അ​ന്ന​യോ​ജ​ന, മു​ന്‍​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ല്‍പ്പെ​ട്ട​വ​ര്‍​ക്ക് അ​നു​വ​ദി​ക്കു​ന്ന റേ​ഷ​ന്‍ വി​ഹി​തം ഒ​റ്റ​ത്ത​വ​ണ വി​ത​ര​ണം ചെ​യ്യാ​ന്‍ വേ​ണ്ട ന​ട​പ​ടി സി​വി​ല്‍ സ​പ്ലൈ​സ് കോ​ര്‍​പ​റേ​ഷ​ന്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് റേ​ഷ​ന്‍കട ഉട​മ​ക​ള്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.