നെല്ലുവില നല്‍കാത്ത സര്‍ക്കാര്‍ കര്‍ഷകവിരുദ്ധര്‍: യുഡിഎഫ്
1301427
Friday, June 9, 2023 11:15 PM IST
ആലപ്പുഴ: നെല്ല് ഏറ്റെടുത്തിട്ടും അന്നം നല്കുന്ന കര്‍ഷകര്‍ക്കു വില നല്‍കാതെ നെല്‍കര്‍ഷകരെ ദ്രോഹിക്കുന്ന പിണറായി സര്‍ക്കാര്‍ കര്‍ഷകരുടെ അന്തകരായി മാറിയിരിക്കുന്നു. വില നല്കുന്നതില് വീഴ്ച വരുത്തിയ സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകരുടെ വായ്പയ്ക്ക് കേന്ദ്രം നല്കുന്ന പലിശയിളവു പോലും ലഭിക്കാത്ത സാഹചര്യം ഉണ്ടായിരിക്കുന്നു. ഇതിനെതിരേ സമരം ചെയ്ത കൊടിക്കുന്നില്‍ സുരേഷ് എംപിയെയും യുഡിഎഫ് പ്രവര്‍ത്തകരെയും തല്ലിച്ചതയ്ക്കാന്‍ നേതൃത്വം കൊടുത്ത പോലീസ് ഉദ്യോഗസ്ഥര്ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തില്‍ യുഡിഎഫ് ജില്ലാ ചെയര്മാന് സി.കെ.ഷാജിമോഹന്‍ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി എ.എ.ഷുക്കൂര്‍ യോഗം ഉദ്ഘാടനം ചെയ്തു.
കണ്‍വീനര്‍ ബി.രാജശേഖരന്, എച്ച്.ബഷീര്‍കുട്ടി, എ.എന്‍.പുരം ശിവകുമാര്‍, ആര്.ഉണ്ണികൃഷ്ണന്, എ.നിസാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.