സർക്കാർ അഴിമതിയോട് സന്ധി ചെയ്യില്ല: മന്ത്രി
1301128
Thursday, June 8, 2023 11:14 PM IST
കാർത്തികപ്പള്ളി: സർക്കാർ ഒരുതരത്തിലും അഴിമതിക്കാരോട് സന്ധി ചെയ്യില്ലെന്ന് മന്ത്രി പി. പ്രസാദ്. അദാലത്ത് ഒരു സന്ദേശമാണ്. ചില ജീവനക്കാർ ഇപ്പോഴും ബ്രിട്ടീഷ് പാരമ്പര്യം തുടർന്നുപോകുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ താലൂക്കുകളിൽ നടന്നുവരുന്ന മന്ത്രിതല താലൂക്ക് അദാലത്തിന് കാർത്തികപ്പള്ളിയിൽ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
താലൂക്കുകളിൽ എടുത്ത തീരുമാനങ്ങളുടെ അവശേഷിക്കുന്ന അപേക്ഷകളുടെ പരിശോധനയും വിലയിരുത്തലും നടത്തുന്നതിന് മന്ത്രിതല യോഗത്തിന് മന്ത്രസഭ തന്നെ തീയതി തീരുമാനിച്ചിട്ടുണ്ട്.
പരാതികളിൽ വീണ്ടും കാലതാമസം വരുത്തുന്നവർക്കെതിരേ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി പി. പ്രസാദ് പറഞ്ഞു. യു. പ്രതിഭ എംഎൽഎ അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എംപി, തോമസ് കെ. തോമസ് എംഎൽഎ എന്നിവർ മുഖ്യാതിഥിയായി. കായംകുളം നഗരസഭാ ചെയർമാൻ പി. ശശികല, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി, എഡിഎം എസ്. സന്തോഷ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.