കാര്‍ത്തികപ്പള്ളി താലൂക്കുതല അദാലത്ത് നാളെ
1300582
Tuesday, June 6, 2023 10:43 PM IST
ആലപ്പുഴ: മന്ത്രിമാരുടെ കാര്‍ത്തികപ്പള്ളി താലൂക്കുതല പരാതി പരിഹാര അദാലത്തായ കരുതലും കൈത്താങ്ങും നാളെ രാവിലെ 10 മുതല്‍ നങ്ങ്യാര്‍കുളങ്ങര ടികെഎംഎം കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ എട്ടുമുതല്‍ പരാതികള്‍ നല്‍കാം. മന്ത്രി പി. പ്രസാദ് അദാലത്ത് ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാന് അധ്യക്ഷനാകും. എംപിമാരായ എ.എം. ആരിഫ്, കൊടിക്കുന്നില്‍ സുരേഷ്, എംഎല്‍എമാരായ തോമസ് കെ. തോമസ്, യു. പ്രതിഭ, രമേശ് ചെന്നിത്തല എന്നിവര്‍ മുഖ്യാതിഥികളാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ലാ കളക്ടര്‍ ഹരിത വി. കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.