സീഡ് പെൻ വിതരണം ചെയ്ത് മുഹമ്മ കെഇ കാർമൽ
1300378
Monday, June 5, 2023 11:15 PM IST
മുഹമ്മ: പരിസ്ഥിതിദിനത്തോടനുബന്ധിച്ച് രക്ഷാകർത്താക്കൾക്കും വിദ്യാർഥികൾക്കും സീഡ് പെൻ നൽകി മുഹമ്മ കെഇ കാർമൽ സ്കൂൾ പുതുമയാർന്ന രീതിയിൽ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു. അധ്യാപികയും കൗൺസിലറും റിസോഴ്സ് പേഴ്സനുമായ രശ്മി ശ്രീധർ മുഖ്യാതിഥിയായി. സ്കൂൾ പ്രിൻസിപ്പൽ ഫാ. ഡോ. സാംജി വടക്കേടം സിഎംഐ, വൈസ് പ്രിൻസിപ്പൽ ഷൈനി ജോസ്, വിശിഷ്ടാതിഥി രശ്മി ശ്രീധർ, സ്കൂൾ വിദ്യാർഥികൾ എന്നിവർ ചേർന്ന് വൃക്ഷത്തൈനട്ടു.
ചേര്‍ത്തല: കെവിഎം സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വൃക്ഷതൈകള്‍ വിതരണം ചെയ്തു.
ന്യൂറോ സര്‍ജറി വിഭാഗം മേധാവിയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഡോ.അവിനാശ് ഹരിദാസ് ഉദ്ഘാടനം ചെയ്തു. കെ.എന്‍. രമേശ്, പ്രഭ, ബിജി ജേക്കബ്, ആശാലത, സാജന്, ഉണ്ണിക്കുട്ടന്, അപര്‍ണ തുടങ്ങിയവര്‍ പ്രസംഗിച്ചു.
തുറവൂർ: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പള്ളിത്തോട് മഴവിൽ സംഘടനയുടെയും അർത്തുങ്കൽ കോസ്റ്റൽ പോലീസിന്റെയും അഭിമുഖ്യത്തിൽ വൃക്ഷത്തൈ നടലും വൃക്ഷത്തൈ വിതരണവും തടത്തി. വൃക്ഷത്തൈ നടൽ പള്ളിത്തോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ. യേശുദാസ് കൊടിവീട്ടിൽ നിർവഹിച്ചു. വൃക്ഷത്തൈ വിതരണം അർത്തുങ്കൽ കോസ്റ്റൽ പോലീസ് സബ് ഇൻസ്പെക്ടർ മാർട്ടിൻ നിർവഹിച്ചു.