ലോക പരിസ്ഥിതി ദിനത്തിൽ ഓർമ്മമരം നടുന്നു
1299501
Friday, June 2, 2023 11:13 PM IST
മങ്കൊമ്പ്: പരിസ്ഥിതി ദിനത്തിൽ മൺമറഞ്ഞുപോയ കലാകാരന്മാരുടെയും സാഹിത്യ നായകരുടെയും പേരിൽ ഓർമ്മമരം നടുന്നതിനും പരിസ്ഥിതി സംരക്ഷണ കാമ്പയിൻ നടത്തുന്നതിനും പുരോഗമന കലാസാഹിത്യ സംഘം തകഴി ഏരിയ കമ്മിറ്റി തീരുമാനിച്ചു.
ജ്ഞാനപീഠം അവാർഡ് ജേതാവ് തകഴി. ചലച്ചിത്ര നടന്മാരായ നെടുമുടി വേണു, കൈനകരി തങ്കരാജ്, പരിസ്ഥിതി പ്രവർത്തകൻ ആന്റപ്പൻ അമ്പിയായം, നോവലിസ്റ്റ് ജോൺസൺ പുളിങ്കുന്ന്, നാടകനടൻ ചെറിയാൻ വേലംകളം എന്നിവരുടെ ഓർമ്മക്കായാണ് മരങ്ങൾ നടുന്നത്.
ഏരിയ പ്രസിഡന്റ് അഗസ്റ്റിൻ ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന ഏരിയ കമ്മിറ്റി യോഗത്തിൽ ജോസഫ് ചാക്കോ, പി റ്റി ജോസഫ്, ടി.ജി. ജലജകുമാരി. സുജാത.എസ്.നായർ. കൈനകരി വിജയൻ എന്നിവർ പ്രസംഗിച്ചു.