തീരദേശ സംരക്ഷണ പദയാത്ര നാളെ
1299493
Friday, June 2, 2023 11:10 PM IST
തുറവൂർ: തുറവൂർ വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തീരദേശ സംരക്ഷണ പദയാത്ര നടത്തും. നാളെ ഉച്ചകഴിഞ്ഞ് 3 മുതൽ നടക്കുന്ന പദയാത്ര പള്ളിത്തോട് റോഡ് മുക്കിൽ ടി.എൻ. പ്രതാപൻ എംപി ഉദ്ഘാടനം ചെയ്യും. സിആർഇസെസ് ദൂരപരിധി 20 മീറ്റർ ആക്കുക, തീരദേശ റോഡ് വികസനത്തിന് ഭൂമി നഷ്ടപ്പെടുന്നവർക്ക് അർഹമായ നഷ്ട പരിഹാരം നൽകുക ,അന്യായമായി വർധിപ്പിച്ച വെള്ളക്കരം ,വൈദ്യുതി ചാർജ്, കെട്ടിട നികുതി പിൻവലിക്കുക, തീരദേശ ഖനനം, ബ്ലൂ ഇക്കണോമി നിരോധിക്കുക,മത്സ്യതൊഴിലാളി ഭവനപദ്ധതി പുനഃസ്ഥാപിക്കുക, സംഘപരിവാർ നടത്തുന്ന ന്യൂനപക്ഷ പീഡനം അവസാനിപ്പിക്കുക, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മുൻ എംഎൽഎ ഷാനിമോൾ ഉസ്മാന്റെ നേതൃത്യത്തിൽ മാർച്ച് നടത്തുന്നത്.