കുന്തിരിയ്ക്കല്‍ ദേവാലയത്തില്‍ തിരുനാളിന് കൊടിയേറി
1299492
Friday, June 2, 2023 11:10 PM IST
എടത്വ: കുന്തിരിയ്ക്കല്‍ തിരുഹൃദയ ദേവാലയത്തില്‍ തിരുഹൃദയ തിരുനാളിന് കൊടിയേറി. വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ കൊടിയേറ്റിനു മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. മിജോ കൈതപറമ്പില്‍, ഫാ. ടോണി കോയില്‍പറമ്പില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
കൈക്കാരന് സാബു കരിക്കംപള്ളി, പ്രസുദേന്തി ബെന്‍സണ്‍ ജോസഫ് ചക്കാലയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്കി.
ഇന്ന് വൈകുന്നേരം അഞ്ചിന് മധ്യസ്ഥ പ്രാര്‍ത്ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന, വചനസന്ദേശം - ഫാ. വര്‍ഗീസ് വെട്ടുകുഴിയില്‍. കുരിശടിയിലേക്ക് ജപമാല പ്രദക്ഷിണം - ഡീക്കന്‍ ജോണ്സണ് മുണ്ടുവേലില്.
നാളെ രാവിലെ 10 ന് സപ്ര, 10.15 ന് നടക്കുന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. തോമസ് ചക്കാലയ്ക്കല്‍ കാര്‍മികത്വം വഹിക്കും. കൊടിയിറക്ക്. തുടര്‍ന്ന് സ്നേഹവിരുന്ന്.