കർഷകർ നിരാഹാരസമരം
1299006
Wednesday, May 31, 2023 10:52 PM IST
മങ്കൊമ്പ്: പുഞ്ചകൃഷിയുടെ നെല്ലുവിറ്റു മാസങ്ങൾ കഴിഞ്ഞിട്ടും നെല്ലിന്റെ വില ലഭിക്കാത്തതിൽ പ്രതിഷേധിച്ചു ചമ്പക്കുളം പഞ്ചായത്തിലെ കർഷകർ മങ്കൊമ്പ് പാഡി ഓഫീസിനു മുൻപിൽ നിരാഹാര സത്യഗ്രഹ സമരം നടത്തി. മൂലപ്പള്ളിക്കാട് പാടശേഖരസമിതി പ്രസിഡന്റ് പി.ടി.ജോൺ പെരുംപള്ളിൽ സമരം ഉദ്ഘാടനം ചെയ്തു.
മാർച്ചു 14നു ശേഷം നെല്ലു നൽകിയ കർഷകർക്കു നാളിതുവരെ നെല്ല് വില ലഭ്യമായിട്ടില്ല. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച്, അമിത ചെലവിൽ വിളവെടുപ്പു പൂർത്തിയാക്കിയ കർഷകനെ നെല്ലിന്റെ വില കൊടുക്കാത്തത് അനീതിയാണ്. ഏകോപനസമിതി വൈസ് പ്രസിഡന്റ് ജോസഫ് ജോസഫ് അധ്യക്ഷത വഹിത വഹിച്ചു. എം.കെ. വർഗീസ് മുഖ്യപ്രഭാഷണം നടത്തി. പെരുമാനിക്കരി വടക്കേ തൊള്ളായിരം പാടശേഖര സമിതി സെക്രട്ടറി ബാബു മണലയിൽ, വിവിധ പാടശേഖര സമിതി പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.