കൈയെഴുത്തിൽ ദേശീയ അവാർഡുമായി അമൃതവർഷിണി
1298092
Sunday, May 28, 2023 11:03 PM IST
നങ്ങ്യാർകുളങ്ങര: കൈയെഴുത്തിൽ ദേശീയ അവാർഡ് നേട്ടവുമായി ആറാം ക്ലാസ് വിദ്യാർഥിനി അമൃതവർഷിണി. തൃക്കുന്നപ്പുഴ പഞ്ചായത്ത് മൂന്നാം വാർഡിൽ കുമ്പളശേരിൽ വടക്കതിൽ സുധീർ കുമാർ-നീതു ദമ്പതികളുടെ മകളാണ് അമൃത. പൂനെ നാഷണൽ അക്കാദമി ഓഫ് ആർട്ട് എഡ്യൂക്കേഷന്റെ ബെസ്റ്റ് ഹാൻഡ് റൈറ്റിംഗ് അവാർഡാണ് ലഭിച്ചത്. ഹരിപ്പാട് നങ്ങ്യാർകുളങ്ങര ബഥനി സെൻട്രൽ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ് അമൃതവർഷിണി.
മുമ്പ് പൊതുവിജ്ഞാനത്തിൽ ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡും ബ്രിട്ടീഷ് വേൾഡ് റിക്കാർഡും കലാമസ് വേൾഡ് റിക്കാർഡുമടക്കം നിരവധി അംഗീകാരങ്ങൾ ഈ കൊച്ചു പ്രതിഭയെ തേടിയെത്തിയിട്ടുണ്ട്.