ഭൂ-ഭവനരഹിതർക്കു പ്രത്യാശ നൽകി ബജറ്റ് അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ബജറ്റ്
1282637
Thursday, March 30, 2023 10:56 PM IST
അമ്പലപ്പുഴ: തെക്ക് പഞ്ചായത്തിന്റെ 2023-24 സാമ്പത്തിക വർഷത്തെ ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. രമേശൻ അവതരിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ശോഭാ ബാലൻ 50,78,159 യോഗത്തിന്റെ അധ്യക്ഷയായി. മുൻ ബാക്കി 60,78,159 രൂപയും 24,97,71,103 രൂപ വരവായും ചെലവിനത്തിൽ 24,87,66,470 രൂപയും നീക്കിയിരിപ്പായി 70,82,792 രൂപയും പ്രതീക്ഷിക്കുന്ന ബജറ്റ്ണ് അവതരിപ്പിച്ചത്.
ഭൂരഹിതർക്കും ഭവനരഹിതർക്കും സ്വപ്നസാക്ഷാത് കാരമായി ഭവനം നൽകുന്നതിനായി 1,86,00,000 രൂപ വകയിരുത്തിയിട്ടുണ്ട്. തോടുകളുടെ പുനരുദ്ധാരണത്തിനും മാലിന്യരഹിതമാക്കുന്നതിന് 64,76,000 രൂപ വകയിരുത്തിയിട്ടുണ്ട്. ഒന്നാം വാർഡിലെ ശ്മശാനം ആധുനികവൽക്കരിക്കുന്നതിന് 60,00,000 രൂപ വകയിരുത്തിയിട്ടുണ്ട്. ആരോഗ്യ മേഖലയിൽ 29,50,000 രൂപ വകയിരുത്തിയിട്ടുണ്ട്.
റോഡ് നിർമാണത്തിനും പുനരുദ്ധാരണത്തിനുമായി 2,25, 89,000 രൂപ വകയിരുത്തിയിട്ടുണ്ട്. തെരുവിളക്ക് ലൈൻ ദീർഘിപ്പിക്കുന്നതിന് 20,00,000 രൂപ വകയിരുത്തിയിട്ടുണ്ട്.