വി​ദ്യാ​ർ​ഥി​നി​ക​ളോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ
Tuesday, March 28, 2023 11:08 PM IST
അ​മ്പ​ല​പ്പു​ഴ: വി​ദ്യാ​ർ​ഥി​നി​ക​ളോ​ട് അ​പ​മ​ര്യാ​ദ​യാ​യും ലൈം​ഗി​ക​ച്ചു​വ​യോ​ടും കൂ​ടി സം​സാ​രി​ച്ച അ​ധ്യാ​പ​ക​നെ വി​ദ്യാ​ർ​ഥി​നി​യു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് അ​റ​സ്റ്റു ചെ​യ്തു. കാ​ക്കാ​ഴം എ​സ്എ​ൻ​വി ​ടി​ടിഐ​യി​ലെ അ​ധ്യാ​പ​ക​നും ചെ​ട്ടി​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ ചെ​ട്ടി​കു​ള​ങ്ങ​ര കൈ​ത​വ​ട​ക്ക് ശ്രീ​ഭ​വ​നി​ൽ ശ്രീ​ജി​ത്തി(43)​നെ​യാ​ണ് പു​ന്ന​പ്ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ത​ങ്ങ​ളോ​ട് ലൈം​ഗി​ക​ച്ചു​വ​യോ​ടും അ​പ​മ​ര്യാ​ദ​യാ​യും പെ​രു​മാ​റി​യെ​ന്നു കാ​ട്ടി നാ​ലു വി​ദ്യാ​ർ​ഥി​നി​ക​ൾ ഏ​താ​നും ദി​വ​സം മു​ൻ​പ് പ്ര​ഥ​മാ​ധ്യാ​പി​ക​യ്ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു.
പ​രാ​തി​യെ​ത്തു​ട​ർ​ന്ന് അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​റ​സ്റ്റ് ചെ​യ്തെ​ങ്കി​ലും പി​ന്നീ​ട് ഈ ​വി​ദ്യാ​ർ​ഥി​നി​ക​ൾ സ​മ്മ​ർ​ദ​ത്തെ​ത്തു​ട​ർ​ന്ന് പ​രാ​തി പി​ൻ​വ​ലി​ച്ച​തോ​ടെ അ​ധ്യാ​പ​ക​ന് കോ​ട​തി ജാ​മ്യ​മ​നു​വ​ദി​ച്ചി​രു​ന്നു.
അ​തി​നി​ടെ മ​റ്റൊ​രു വി​ദ്യാ​ർ​ഥി​നി സ​മാ​ന​മാ​യ പ​രാ​തി അ​മ്പ​ല​പ്പു​ഴ പോ​ലീ​സി​ൽ ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കേ​സ​ന്വേ​ഷ​ണ​ത്തി​നാ​യി രൂ​പീ​ക​രി​ച്ച പു​ന്ന​പ്ര സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​ധ്യാ​പ​ക​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന​ലെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ അ​ധ്യാ​പ​ക​നെ റി​മാ​ൻഡ് ചെ​യ്തു.