മെഡിക്കൽ ക്യാമ്പ്
1281305
Sunday, March 26, 2023 10:26 PM IST
ആലപ്പുഴ: സഹൃദയ ആശുപത്രിയുടെയും അറപ്പക്കൽ അമലോത്ഭവ മാതാ ചർച്ച് മതബോധന കേന്ദ്രം പിടിഎയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ഇടവക വികാരി ഫാ. വർഗീസ് പീറ്റർ ചെറിയശേരി മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സിബി ഡാനിയേൽ, സെക്രട്ടറി സുനിത ലിജോ എന്നിവർ പ്രസംഗിച്ചു. ആശുപത്രിയുടെ ഓർത്തോപ്പീടിക് വിഭാഗം ഡോ. ശിവ സുബ്രഹ്മണ്യൻ, ഇഎൻടി വിഭാഗം ഡോ. പ്രശാന്ത് എന്നിവർ നേതൃത്വം നൽകി.
പ്രതിഷേധിച്ചു
മങ്കൊമ്പ്: രാഹുൽ ഗാന്ധി ക്കെതിരേ സ്വീകരിക്കുന്ന നടപടികളിൽ കെഎസ്എസ്പിഎ ചമ്പക്കുളം മണ്ഡലം കമ്മിറ്റിയുടെ വാർഷിക പൊതുയോഗം പ്രതിഷേധിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് പി. മധുസൂദനപ്പണിക്കർ യോഗം ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രഡിഡന്റ് കെ.എ. ഔസേപ്പ് അധ്യക്ഷത വഹിച്ചു. വനിതാ ഫോറം പ്രസിഡന്റ് പി.മിനിമോൾ, ജോസഫ് സേവ്യർ, ടി. ജെ. കുര്യൻ, പി.ജെ. ജോയ്, ടി.ജെ. കുര്യൻ, റോബർട്ട് ജോൺസൻ, ജോസ് കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു.