നിയന്ത്രണംവിട്ട കാറിടിച്ച് ഒരാൾ മരിച്ചു
1280887
Saturday, March 25, 2023 11:02 PM IST
അമ്പലപ്പുഴ: നിയന്ത്രണം തെറ്റിയ കാറിടിച്ച് ഒരാൾ മരിച്ചു. കുമ്പഴ കൊച്ചു കണ്ണേത്ത് റെറ്റി വർഗീസാ (55) ണ് മരിച്ചത്.ദേശീയ പാതയിൽ വളഞ്ഞ വഴി എസ്.എൻ. കവല ജംഗ്ഷന് സമീപം ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു അപകടം.
ഇയാൾ സഞ്ചരിച്ചിരുന്ന കാറിലുള്ളവർ ജംഗ്ഷന് സമീപമുള്ള ചായക്കടയിൽ ചായ കുടിക്കാൻ നിർത്തിയിരുന്നു. റെറ്റി വർഗീസ് ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ കാർ യാത്രക്കാരനായ മറ്റൊരാൾ കാറെടുത്തപ്പോൾ നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ഗുരുതര പരിക്കേറ്റ റെറ്റി വർഗീസിനെ ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.മൃതദേഹം മോർച്ചറിയിൽ.