ഒരു മണിക്കൂറിൽ 393 കുട്ടികള്‍ അഡ്മിഷന്
1279976
Wednesday, March 22, 2023 10:52 PM IST
ചേര്‍ത്തല: ചേർത്തല ഗവ. ടൗൺ എൽപി സ്കൂളിൽ റിക്കോര്‍ഡ് അഡ്മിഷന്. സ്കൂളില്‍ സംഘടിപ്പിച്ച എക്സ്പ്രസ് അഡ്മിഷൻ ഡ്രൈവിൽ ഒരു മണിക്കൂറിൽ 393 കുട്ടികൾ പുതുതായി അഡ്മിഷൻ നേടി. അഡ്മിഷൻ ഡ്രൈവ് നഗരസഭാ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് എൻ.ആർ. സീത ആദ്യപ്രവേശനം നൽകി. എസ്എംസി ചെയർമാൻ ആര്. മനോജ് മോൻ, എസ്എംസി അംഗങ്ങൾ, അധ്യാപകർ എന്നിവർ പങ്കെടുത്തു.
സമചിത്ത മെഡിറ്റേഷൻ ആരംഭിച്ചു
ചേർത്തല: പൂർണം സ്കൈ യോഗ സെന്ററിന്റെ ആഭിമുഖ്യത്തിൽ യോഗാചാര്യനും ഇന്ത്യൻ സ്പിരിച്വാലിറ്റിയിൽ ഡോക്ടറേറ്റ് നേടിയ പുരോഹിതനായ ഫാ. ജെ. തച്ചിലിന്റെ സ്മരണയ്ക്കായി ആരംഭിച്ച സമചിത്ത മെഡിറ്റേഷൻ അഡ്വ. സി.വി. തോമസ് ഉദ്ഘാടനം ചെയ്തു. പൂർണം യോഗ സെന്റർ പ്രസിഡന്റ് കെ.ജി.ആർ. പണിക്കർ അധ്യക്ഷത വഹിച്ചു.
ആന്റണി പട്ടശേരി അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. ശ്രീനിവാസ് ഗോപാൽ, പി.ജെ. ജോൺ പുളിക്കപറമ്പിൽ, തോമസ് വടക്കേക്കരി, ആർ.ഡി. ബാബു, ത്രിവിക്രമ പണിക്കർ, ജോസഫ് ഐസക്, അഡ്വ. എൻ.വി. കുര്യക്കോസ് ജോസ്, ബാലമുരളി, ഐസക് പെരുമ്പാത്ര, ഭാർഗവൻ ചക്കാല, അഷറഫ് കല്ലറയ്ക്കൽ എന്നിവർ പ്രസംഗിച്ചു.