ക​ര​ള​കം വാ​ര്‍​ഡി​ന് സ​മ്പൂ​ർ​ണ ശു​ചി​ത്വ പ​ദ​വി
Sunday, March 19, 2023 10:32 PM IST
ആ​ല​പ്പു​ഴ: ന​ഗ​ര​സ​ഭ സ​മ്പൂ​ർ​ണ ശു​ചി​ത്വ പ​ദ​വി കൈ​വ​രി​ക്കു​ന്ന​തി​ലേ​ക്കു​ള്ള നി​ർ​മല ഭ​വ​നം, നി​ർ​മല ന​ഗ​രം 2.0, അ​ഴ​കോ​ടെ ആ​ല​പ്പു​ഴ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ര​ള​കം വാ​ര്‍​ഡ് സ​മ്പു​ർ​ണ ശു​ചി​ത്വ പ​ദ​വി കൈ​വ​രി​ച്ചു.
വ​ടി​കാ​ട് ഗ​വ. എ​ല്‍​പി സ്കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ല്‍ ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സൗ​മ്യ​രാ​ജ് ശു​ചി​ത്വ വാ​ര്‍​ഡ് പ്ര​ഖ്യാ​പ​നം ന​ട​ത്തി.
വാ​ർ​ഡി​ലെ മു​ഴു​വ​ന്‍ വീ​ടു​ക​ളി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും പൊ​തുസ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ശ​രി​യാ​യ മാ​ലി​ന്യ​സം​സ്ക​ര​ണം ഉ​റ​പ്പാ​ക്കി​യും പൊ​തു ഇ​ട​ങ്ങ​ൾ ശു​ചി​യാ​ക്കി​യും ഫ​ല​വൃ​ക്ഷ തൈ​ക​ള്‍ ന​ട്ടും ശു​ചി​ത്വ​ത്തി​ന്‍റെ തു​ട​ര്‍ സം​ര​ക്ഷ​ണ​ത്തി​നാ​യി ജ​ന​പ്ര​തി​നി​ധി​ക​ള​ട​ക്കം പ​ങ്കെ​ടു​ത്ത് ബോ​ധ​വ​ത്കര​ണ​വും ഗൃ​ഹ​സ​ന്ദ​ര്‍​ശ​ന​വും ശു​ചി​ത്വ സ​ന്ദേ​ശ റാ​ലി അ​ട​ക്കം പൂ​ര്‍​ത്തീ​ക​രി​ച്ചാ​ണ് ക​ര​ള​കം വാ​ര്‍​ഡ് ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന​ത്. ശാ​സ്ത്രീ​യ​മാ​ലി​ന്യ സം​സ്ക​ര​ണ മാ​ർ​ഗങ്ങ​ൾ അ​വ​ലം​ബി​ക്കാ​ത്ത ഭ​വ​ന​ങ്ങ​ളി​ൽ ന​ഗ​ര​സ​ഭാധ്യക്ഷ സൗ​മ്യ രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ത്തി ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി​യി​രു​ന്നു.
ന​ഗ​ര​സ​ഭ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ജൈ​വമാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​ന​മാ​യ ബ​യോ​ബി​ൻ എ​ല്ലാ വീ​ടു​ക​ളി​ലും ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ബി​യോ​ബി​ൻ 90% സ​ബ്സി​ഡി​യോ​ടെ വി​ത​ര​ണം ചെ​യ്തു. ഹ​രി​ത ക​ർ​മസേ​ന​യു​ടെ സേ​വ​നം മു​ഴു​വ​ൻ വീ​ടു​ക​ളി​ലും ഉ​റ​പ്പാ​ക്കു​ക വ​ഴി അ​ജൈ​വ മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ലും പൂ​ർ​ണ​ത കൈ​വ​രി​ച്ചു.
വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി.​എ​സ്.​എം. ഹു​സൈ​ന്‍ അ​ധ്യക്ഷ​ത വ​ഹി​ച്ചു. വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ അ​മ്പി​ളി അ​ര​വി​ന്ദ് , ബീ​ന ര​മേ​ശ്, ആ​ര്‍.​ വി​നി​ത, റീ​ഗോ​ രാ​ജു, എ.​എ​സ്. ക​വി​ത, ബി.​ ന​സീ​ര്‍, ബി​ജി ശ​ങ്ക​ര്‍, സു​മം സ്ക​ന്ദ​ന്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.