ഈര: ലൂര്‍ദ് മാതാ പള്ളിയില്‍ മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് ഇന്നു കൊടിയേറും. വൈകുന്നേരം 5.15ന് കൊടിയേറ്റ്-വികാരി ഫാ. ജോസഫ് പുരയ്ക്കല്‍. 5.30ന് വിശുദ്ധ കുര്‍ബാന, സന്ദേശം-ഫാ. ജോസി പുതിയാപറമ്പില്‍. 6.30ന് വിശുദ്ധ കുര്‍ബാനയുടെ പ്രദക്ഷിണം. ഫാ. ജോസ് വരിക്കപ്പള്ളി. എട്ടിന് സമാപന പ്രാര്‍ഥന. 10ന് വൈകുന്നേരം 5.15ന് വിശുദ്ധ കുര്‍ബാന, സന്ദേശം- ഫാ. ടോണി അരിമ്പൂര്‍.
6.30ന് സെമിത്തേരി സന്ദര്‍ശനം. രാത്രി ഏഴിന് ഗാനമേള. 11ന് വൈകുന്നേരം 5.15ന് വിശുദ്ധ കുര്‍ബാന, സന്ദേശം-ഫാ.ഷാജി തുമ്പേച്ചിറയില്‍. 6.30ന് പ്രദക്ഷിണം. ഫാ. ജോമറ്റ് കോലത്ത്. പ്രസംഗം-ഫാ. കെ.സി. ഏബ്രഹാം കട്ടത്തറ. രാത്രി എട്ടിന് സമാപന പ്രാര്‍ഥന. പ്രധാന തിരുനാള്‍ ദിനമായ 12ന് രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന. 9.30ന് വിശുദ്ധ കുര്‍ബാന, സന്ദേശം- ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. ഫാ. തോമസ് കാരമേല്‍ സഹകാര്‍മികനായിരിക്കും. 11.30ന് പ്രദക്ഷിണം-ഫാ. ജോര്‍ജ് കപ്പാംമൂട്ടില്‍, തുടര്‍ന്ന് കൊടിയിറക്ക്, നേര്‍ച്ച സാധനങ്ങളുടെ ലേലം.
നസ്രത്ത് പള്ളിയിൽ തിരുനാൾ
മങ്കൊമ്പ്: നസ്രത്ത് സെന്റ് ജെറോംസ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ ജെറോമിന്റെ തിരുനാളിനു ഇന്നു തുടക്കമാകും. ഇന്നു വൈകുന്നേരം 4.45ന് റംശാ, കൊടിയേറ്റ്, ലദീഞ്ഞ് വികാരി ഫാ. ജോസഫ് നാല്പതാംകളം, വിശുദ്ധ കുർബാന, ഇടവകദിനം സന്ദേശം ഫാ. ജയിംസ് പാലയ്ക്കൽ, കലാപരിപാടികൾ, സ്നേഹവിരുന്ന്, മരിച്ചവരുടെ ഓർമദിനമായ നാളെ വൈകുന്നേരം 4.45ന് റംശാ, വിശുദ്ധ കുർബാന, സെമിത്തേരി സന്ദർശനം.
11ന് രാവിലെ 6.45ന് സപ്ര, വിശുദ്ധ കുർബാന, വൈകുന്നേരം അഞ്ചിന് റംശാ, സന്ദേശം, ദിവ്യകാരുണ്യ പ്രദക്ഷിണം, തിരുനാൾ പ്രദക്ഷിണം. പ്രധാന തിരുനാൾ ദിനമായ 12ന് രാവിലെ 6.45ന് സപ്ര, വിശുദ്ധ കുർബാന, 9.45ന് തിരുനാൾ റാസ- ഫാ. തോമസ് കാഞ്ഞൂപ്പറമ്പിൽ, സന്ദേശം ഫാ. ജോസഫ് വടക്കേൽ, പ്രദക്ഷിണം ഫാ. ജോഷ് കാഞ്ഞൂപ്പറമ്പിൽ, കൊടിയിറക്ക്.