ത്രിദിന ദേശീയ സെമിനാർ
1265418
Monday, February 6, 2023 10:54 PM IST
ചേര്‍ത്തല: സെന്റ് മൈക്കിൾസ് കോളജ് രസതന്ത്ര വിഭാഗത്തിന്റെയും തിരുവനന്തപുരം കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഫോട്ടോ കെമിസ്ട്രിയിലെ നൂതന സാധ്യതകൾ എന്ന വിഷയത്തിൽ ത്രിദിന ദേശീയ സെമിനാർ സംഘടിപ്പിച്ചു. കേന്ദ്ര ലതർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞനായ പ്രഫ. ഡോ. പി. ഷണ്മുഖം ഉദ്ഘാടനം ചെയ്തു. സെമിനാറിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഗവേഷകരും അധ്യാപകരും പങ്കെടുത്തു.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിലെ ശാസ്ത്രജ്ഞനായ ഡോ. റെജി വർഗീസ് സെമിനാർ പ്രോസീഡിംസ് പ്രകാശനം ചെയ്തു. കോളജ് മാനേജർ ഫാ. നെൽസൺ തൈപ്പറമ്പിൽ, പ്രിൻസിപ്പൽ ഡോ. സിന്ധു എസ്. നായർ, രസതന്ത്ര വിഭാഗം മേധാവി ഡോ. പി. മനോജ്, അസിസ്റ്റന്റ് പ്രഫസർമാരായ ലിയ ജോസഫ്, ജോസഫ് ലിബിൻ എന്നിവർ പ്രസംഗിച്ചു.