സെ​ന്‍റ് മൈ​ക്കി​ള്‍​സ് കോ​ള​ജി​ല്‍ ദ്വിദിന ശി​ല്പ​ശാ​ല
Thursday, February 2, 2023 10:37 PM IST
ചേ​ര്‍​ത്ത​ല: സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജ് ര​സ​ത​ന്ത്ര വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ല​യി​ലെ സ്കൂ​ൾ അ​ധ്യാ​പ​ക​ർ​ക്കാ​യി ദ്വി​ദി​ന ശി​ല്പ​ശാ​ല സ​ങ്ക​ടി​പ്പി​ച്ചു. കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​നെ​ൽ​സ​ൺ തൈ​പ്പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​ന്ധു എ​സ്. നാ​യ​ർ, ര​സ​ത​ന്ത്ര വി​ഭാ​ഗം മേ​ധാ​വി ഡോ.​പി. മ​നോ​ജ്‌, ഡോ. ​പേ​ൾ അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ആ​ധു​നി​ക ലോ​ക​ത്തെ നൂ​ത​ന ശാ​സ്ത്ര ആ​ശ​യ​ങ്ങ​ളെ ക്ലാ​സ് മു​റി​യി​ൽ സ​ന്നി​വേ​ശി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തി​ലൂ​ന്നി ന​ട​ന്ന ച​ർ​ച്ചാ​ ക്ലാ​സു​ക​ൾ​ക്ക്‌ കോ​ള​ജി​ലെ മു​തി​ർ​ന്ന അ​ധ്യാ​പ​ക​ർ നേ​തൃ​ത്വം ന​ൽ​കി. തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​യ​ൻ​സ് അ​ധ്യാ​പ​ക​ർ​ക്കാ​യാ​ണ് ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ച​ത്.

ദേ​വ​സ്വം ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം

മു​ഹ​മ്മ: കാ​ട്ടു​ക​ട ഘ​ണ്ടാ​ക​ർ​ണ ക്ഷേ​ത്ര​ത്തി​ലെ ദേ​വ​സ്വം ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് വൈ​കി​ട്ട് ആ​റി​ന് മ​ന്ത്രി കെ.​ രാ​ധാ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ക്കും. ക​ണി​ച്ചു​കു​ള​ങ്ങ​ര എ​സ്എ​ൻഡിപി യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി പി.എ​സ്.എ​ൻ. ബാ​ബു മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തും.
വെ​ബ് സൈ​റ്റ് ഉ​ദ്ഘാ​ട​നം മ​ന്ത്രി പി.​ പ്ര​സാ​ദും കം​പ്യൂ​ട്ട​ർ​വ​ത്ക​രി​ച്ച കൗ​ണ്ട​റി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​ർ.​ നാ​സ​റും നി​ർ​വ​ഹി​ക്കും. ടി.​എ​ൻ.​ വി​ശ്വനാ​ഥ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക​വി ഷാ​ജി ഇ​ല്ല​ത്തി​നെ ആ​ദ​രി​ക്കും.