സര്‍വീസ് പെന്‍ഷന്‍കാര്‍ പ്രകടനവും ധര്‍ണയും നടത്തി
1246609
Wednesday, December 7, 2022 10:04 PM IST
ആലപ്പുഴ: സര്‍വീസ് പെന്‍ഷന്‍കാരുടെ അടിയന്തരാവശ്യങ്ങളുന്നയിച്ച് സംസ്ഥാന വ്യാപകമായി പെന്‍ഷന്‍കാര്‍ പ്രകടനവും ധര്‍ണയും നടത്തി. പെന്ഷന് പരിഷ്കരണ കുടിശികയും ക്ഷാമാശ്വാസ കുടിശികയും ഒറ്റതവണയായി ഉടനെ അനുവദിക്കുക, ഇതിനോടകം ലഭ്യമാകേണ്ട ക്ഷാമാശ്വാസ ഗഡുക്കള്‍ അനുവദിക്കുക, മെഡിസിപ്പ് പദ്ധതിയിലെ അപാകതകള്‍ പരിഹരിക്കുക, പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.
ത്രിതല പഞ്ചായത്ത് ഭാരവാഹികളായ വി.ജി. മോഹനന്, പി.പി. സംഗീത, ബിപിന്‍ പി. സാബു, കവിത, ബിനു ഐസക് രാജു, രുഗ്മിണിയമ്മ, എസ്. രജനി, കെ.വി. ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലയില്‍ 15 കേന്ദ്രങ്ങളിലായി നടന്ന സമരത്തില്‍ പങ്കെടുത്ത ആയിരക്കണക്കിനു പെന്‍ഷന്‍കാരെ ജില്ലാ കമ്മിറ്റിക്കുവേണ്ടി സെക്രട്ടറി കെ. സോമനാഥപിള്ള അഭിവാദ്യം ചെയ്തു.
വയറിളക്കരോഗ നിയന്ത്രണ പക്ഷാചരണം
ആലപ്പുഴ: വയറിളക്കരോഗ നിയന്ത്രണ പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വനിത ശിശു ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം.വി. പ്രിയ നിര്‍വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.കെ.കെ. ദീപ്തി അധ്യക്ഷത വഹിച്ചു. ഒആര്‍എസിന്റെ പ്രാധാന്യം പങ്കിടുന്ന പോസ്റ്റര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജമുന വര്‍ഗീസും എം.വി. പ്രിയും ചേര്‍ന്ന് നിര്‍വഹിച്ചു.അങ്കണവാടി ജീവനക്കാര്‍, അമ്മമാര്‍ എന്നിവര്‍ക്കായി ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ. ഫ്രഷി തോമസ്, ജില്ലാ പബ്ലിക് ഹെല്‍ത്ത് നഴ്സ് ലീന, മാസ് മീഡിയ ഓഫീസര്‍ എസ്.വി. അരുണ്‍ ലാല്‍ തുടങ്ങിയവര്‍ ക്ലാസെടുത്തു.