പ്രകടനവും ധർണയും നടത്തി
1246606
Wednesday, December 7, 2022 10:04 PM IST
തുറവൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പട്ടണക്കാട് ബ്ലോക്ക് യൂണിറ്റിന്റെ നേതൃത്വത്തിൽ തുറവൂരിൽ പ്രകടനവും ധർണയും നടത്തി. തുറവൂരിൽ നടന്ന ധർണ കെഎസ് എസ് പിയു ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ് എം. പ്രസാദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് യൂണിറ്റ് പ്രസിഡന്റ് കെ.കെ. രാജപ്പൻപിള്ള അധ്യക്ഷത വഹിച്ചു.
പെൻഷൻ പരിഷ്കരണത്തിന്റെ രണ്ടു ഗഡു കുടിശികയും ക്ഷാമബത്തകളുടെ കുടിശികയും ഒറ്റത്തവണയായി ലഭ്യമാക്കുക, മെഡിസെഫ് പദ്ധതിയിലെ ന്യൂനതകൾ പരിഹരിക്കുക തുടങ്ങി പത്തോളം ആവശ്യങ്ങൾ നിരത്തിയാണ് ധർണ നടത്തിയത്. അരൂർ, എഴുപുന്ന, തുറവൂർ ഉൾപ്പടെയുള്ള യൂണിറ്റുകളിലെ നൂറോളം പെൻഷൻകാർ ധർണയിലും പ്രകടനത്തിലും പങ്കെടുത്തു. പട്ടണക്കാട് ബ്ലോക്ക് യൂണിറ്റിലെ സെക്രട്ടറി കെ.പ്രകാശൻ, എം.പി. അശോകൻ, ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗങ്ങളായ ഉദയപ്പൻ, അഷ്റഫ്, ജില്ലാക്കമ്മറ്റിയംഗം ബി. ശോഭ തുടങ്ങിയവർപ്രസംഗിച്ചു.