വാർഷികസമ്മേളനവും ചികിത്സാ സഹായ വിതരണവും
1245764
Sunday, December 4, 2022 10:55 PM IST
ആലപ്പുഴ: സി.എസ്. രാജീവ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ രണ്ടാമത് വാർഷിക സമ്മേളനവും ചികിത്സാ സഹായ വിതരണവും നടത്തി. ട്രസ്റ്റ് പ്രസിഡന്റ് സി. അനന്തകൃഷ്ണന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎൽഎ ഉദ്ഘാടനം ചെയ്തു.
പതിറ്റാണ്ടുകളോളം പൊതുജന സേവന രംഗത്ത് ഗാന്ധിയനെ പോലെ അശരണർക്ക് താങ്ങും തണലുമായി നിന്ന സി.എസ്. രാജീവ് പുതുതലമുറ മാതൃകയാക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
സമ്മേളനത്തോടനുബന്ധിച്ച് നടന്ന ചികിത്സാ സഹായ വിതരണം മുൻ മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുൻ എംഎൽഎ എ. എ. ഷുക്കൂർ, ഹരികൃഷ്ണൻ തുട ങ്ങിയവർ പ്രസംഗിച്ചു.