വിദ്യാകീർത്തി പുരസ്കാരം ജി. മധുവിന്
1227245
Monday, October 3, 2022 10:54 PM IST
മാന്നാർ: കുരട്ടിശേരിയിലമ്മ ഭഗവതി ക്ഷേത്രം നൽകുന്ന പ്രഥമ ശ്രീകുരട്ടിശേരിയിലമ്മ വിദ്യാകീർത്തി പുരസ്കാരത്തിന് ജി. മധു വടശേരിൽ അർഹനായി. കേരളത്തിലെ ഏറ്റവും മികച്ച ഐടിഐക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം തുടർച്ചയായി രണ്ടാമതും നേടിയ മാന്നാർ ഇന്റർനാഷണൽ ഭാരത് ഐടിഐ സ്ഥാപകനും പ്രിൻസിപ്പാലുമാണ് ജി. മധു. 25,000 രൂപയും ഫലകവും അടങ്ങിയതാണ് പുരസ്കാരം. വിജയദശമി നാളിൽ വൈകുന്നേരം 6.30ന് ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാര സമർപ്പണം നടത്തുമെന്ന് ക്ഷേത്രം ഭാരവാഹികളായ സജി കുട്ടപ്പൻ, പ്രഭകുമാർ, ശിവൻപിള്ള എന്നിവർ അറിയിച്ചു.
ശുചീകരണപ്രവര്‍ത്തനം
ഹരിപ്പാട്: ഗാന്ധിജയന്തി ദിനത്തിൽ വീയപുരം റെസ്ക്യൂ ടീം ശുചീകരണപ്രവര്‍ത്തനം നടത്തി. പായിപ്പാട് വാട്ടര്‍ടാങ്കിന്റെയും പമ്പ് ഹൗസിന്റെയും പരിസരങ്ങളാണ് ശുചീകരിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് ഷീജ സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. പി.എ. ഷാനവാസ്, രഞ്ജി നി ചന്ദ്രന്, ജോസഫ് ഏബ്രഹാം, ജഗേഷ് തുടങ്ങിയവർ പ്രസംഗിച്ചു.