നാഷണൽ ഗെയിംസിൽ ഒഫീഷ്യലായി മാവേലിക്കര സ്വദേശിയും
1226615
Saturday, October 1, 2022 11:04 PM IST
മാവേലിക്കര: ഗുജറാത്തിൽ നടക്കുന്ന 36 മത് നാഷണൽ ഗെയിംസിൽ ഒഫീഷ്യലായി മാവേലിക്കര സ്വദേശി സിബു ശിവദാസ് തെരഞ്ഞെടുക്കപ്പെട്ടു.
നാഷണൽ ഗെയിംസിലെ സോഫ്റ്റ് ബോൾ മത്സരം നിയന്ത്രിക്കുന്നതിനുള്ള കേരളത്തിൽ നിന്നുള്ള ഒഫീഷ്യലായി പങ്കെടുക്കാനാണ് അവസരം ലഭിച്ചത്.
കേരളത്തിൽ നിന്ന് രണ്ടുപേരാണ് ഇതിനായി തെരഞ്ഞെടുക്കപ്പെട്ടത്. ഗെയിംസിൽ പങ്കെടുക്കുവാനുള്ള കേരള വനിതാ ടീമും സിബുവും നാളെ യാത്ര തിരിക്കും. മുൻ കേരളാ ടീം അംഗവും നിരവധി തവണ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുടെയും കേരളാ ടീമിന്റെയും പരിശീലകനായിരുന്നു.
ചങ്ങനാശേരി അസംപ്ഷൻ കോളജ് പരിശീലകനും ആലപ്പുഴ ജില്ലാ സോഫ്റ്റ് ബോൾ അസോസിയേഷൻ സെക്രട്ടറിയുമായി പ്രവർത്തിക്കുന്നു.
ജില്ലാ സ്പോർട്സ് കൗൺസിൽ മെംബറും നൊസ്റ്റാൾജിയ ഫോട്ടോഗ്രഫി സ്റ്റുഡിയോ ഉടമയുമായ സിബു ശിവദാസ് മാവേലിക്കര ചെറുകോൽ സ്വദേശിയാണ്.