മാടക്കട കുത്തിത്തുറന്ന് മോഷണം
1225579
Wednesday, September 28, 2022 10:46 PM IST
എടത്വ: മാടക്കട കുത്തിത്തുറന്ന് മോഷണം. തലവടി പാരേത്തോട് ജംഗ്ഷനില്‍ കുരുമ്പാക്കളത്തില് രാജമ്മയുടെ ഉടമസ്ഥതയിലുള്ള കടയാണ് കുത്തിത്തുറന്നത്. ചിപ്സുകളും മറ്റു സാധനങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്.
ഇന്നലെ രാവിലെ കട തുറക്കാന്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തലവടി പ്രദേശം കേന്ദ്രീകരിച്ച് നിരവധി മോഷണങ്ങള്‍ മുന്‍പ് നടന്നിട്ടുണ്ട്. പ്രദേശത്ത് സാമൂഹിക വിരുദ്ധശല്യവും ഏറിയിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പോലീസ് അടിയന്തരമായി നൈറ്റ് പട്രോളിംഗ് ഏര്‍പ്പെടുത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.