എക്സലൻഷ്യ അവാര്‍ഡ് ദാനം
1225575
Wednesday, September 28, 2022 10:46 PM IST
അമ്പലപ്പുഴ: കരുമാടി കെ.കെ. കുമാരപിള്ള സ്മാരക ഗവ. ഹൈസ്കൂളിൽ എക്സലൻഷ്യ അവാര്‍ഡ് ദാനം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം ബിനു ഐസക് രാജു ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ വി.ആർ. കൃഷ്ണതേജ മുഖ്യാതിഥിയായിരുന്നു. എസ്എസ്എല്‍സി പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികൾ, ജില്ലാതലത്തിലും സംസ്ഥാനതലത്തിലും സമ്മാനങ്ങൾ നേടിയ സൂരജ്, സ്വാതി കൃഷ്ണ, ഗോകുൽകൃഷ്ണ എന്നിവരെ കളക്ടര്‍ അനുമോദിച്ചു.
സമഗ്ര ശിക്ഷാ കേരളയുടെ ഫണ്ട് ഉപയോഗിച്ച് നവീകരിച്ച പ്രീ പ്രൈമറിയുടെ ഉദ്ഘാടനം എസ്എസ്കെ ആലപ്പുഴയുടെ ജില്ലാ പ്രോജക്ട് ഓഫീസർ രജനീഷ് ഡി.എം. നിർവഹിച്ചു. എസ്എംഡിസി ജോ. സെക്രട്ടറി അജേഷ് ശാമുവൽ അധ്യക്ഷത വഹിച്ചു. സ്കൂള്‍ പ്രഥമ അധ്യാപിക ഷൈനി.വി, പഞ്ചായത്തംഗങ്ങളായ മഞ്ജു വിജയകുമാർ, റീന മതികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.