തെരുവുനായ കുറുകെ ചാടി; സ്കൂട്ടർ യാത്രികന് പരിക്ക്
1224194
Saturday, September 24, 2022 11:07 PM IST
മാന്നാർ: തെരുവുനായ കുറുകെ ചാടിയതിനെത്തുടർന്ന് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിനു പരിക്കേറ്റു. ചെന്നിത്തല പുത്തൻ കോട്ടയ്ക്കകം കുറ്റിയിൽ മണിക്കുട്ടൻ - ബിനി ദമ്പതികളുടെ മകൻ അനന്ദു (22)വിനാണ് ദേഹമാസകലം പരിക്കേറ്റത്.
ചെന്നിത്തല കോട്ടമുറി ജംഗ്ഷന് വടക്കുവശം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപം കഴിഞ്ഞ ദിവസം രാത്രിയിൽ അനന്ദുവും സുഹൃത്തും സഞ്ചരിച്ച സ്കൂട്ടറിന് മുന്നിലേക്ക് തെരുവുനായ ചാടി വീണത്. തെരുവ് നായ അടിയിൽപെട്ടതോടെ നിയന്ത്രണം വിട്ട് സ്കൂട്ടർ മറിയുകയായിരുന്നു.