ഇലക്ട്രിക് പോസ്റ്റിനു തീപിടിച്ചു
1223955
Friday, September 23, 2022 10:32 PM IST
എടത്വ: രാത്രിയില്‍ കെഎസ്ഇബിയുടെ ഇലക്ട്രിക് പോസ്റ്റിന് തീപിടിച്ചു. മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവില്‍ നാട്ടുകാരും വൈദ്യുതി അധികൃതരും ചേര്‍ന്ന് തീ അണച്ചു. എടത്വ അഞ്ചാം വാര്‍ഡ് 108 ല്‍ ചിറ റോഡില്‍ പുതുവേലില്‍ പി.കെ. ബാലകൃഷ്ണന്റെ വീടിന് മുന്നില്‍ നിന്നിരുന്ന വൈദ്യുത പോസ്റ്റിലാണ് ഇന്നലെ പുലര്‍ച്ചെ രണ്ടിന് തീ പടര്‍ന്ന് പിടിച്ചത്. വൈദ്യുതി, ഇന്റര്‍നെറ്റ്, ടിവി കേബിളുകള്‍ പൂര്‍ണമായും കത്തി നശിച്ചു. പ്രദേശത്ത് വൈദ്യുതി പൂര്‍ണമായും നിലയ്ക്കുകയും ചെയ്തു.
വ്യാഴാഴ്ച ഉച്ചയ്ക്ക് കെഎസ്ആര്‍റ്റിസി ഡിപ്പോയ്ക്ക് സമീപം വൈദ്യതി ലൈന്‍ കൂട്ടിമുട്ടി തീപൊരി വീണ് തരിശ് പാടത്ത് തീ പടരുകയും തകഴിയില്‍ നിന്ന് എത്തിയ അഗ്നിശമന സേന രണ്ട് മണിക്കൂര്‍ പണിപെട്ടാണ് തീ അണച്ചത്.
എടത്വയില്‍ വൈദ്യുതി പോസ്റ്റിന് തീപിടിക്കുന്നത് നിത്യസംഭവമായിരിക്കുകയാണ്. വൈദ്യുത പോസ്റ്റില്‍ അനധികൃതരായി ചുരുട്ടി വച്ചിരിക്കുന്ന കേബിളുകളാണ് കൂടുതല്‍ തീപിടിത്തത്തിന് കാരണമായി പറയുന്നത്.