സിബിഎൽ രാജീവ് ഗാന്ധി ട്രോഫി വള്ളംകളി ഇന്ന് പുളിങ്കുന്നാറ്റിൽ
1223951
Friday, September 23, 2022 10:31 PM IST
മങ്കൊമ്പ്: ചാമ്പ്യൻസ് ലീഗ് പരമ്പരയിലെ രാജീവ് ഗാന്ധി ട്രോഫിക്കുവേണ്ടിയുള്ള പുളിങ്കുന്ന് ജലമേള ഇന്നു നടക്കും. പതാക ഉയർത്തലോടെ പരിപാടികൾക്കു തുടക്കമാകും. 2.30ന് ചീഫ് വിപ്പ് എൻ. ജയരാജ് ജലമേള ഉദ്ഘാടനം ചെയ്യും. തോമസ് കെ. തോമസ് എംഎൽഎ അധ്യക്ഷത വഹിക്കും. വെളിയനാട് ബ്ലോക്കു പ്രസിഡന്റ് വി.എൻ. വിശ്വംഭരൻ മുഖ്യപ്രഭാഷണം നടത്തും.
സിബിഎൽ ടെക്നിക്കൽ കമ്മിറ്റി അംഗങ്ങളായ സി.കെ. സദാശിവൻ, കെ.കെ. ഷാജു, ജോയിക്കുട്ടി ജോസ്, ആർ.കെ. കുറുപ്പ്, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി, ചമ്പക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ജലജാകുമാരി, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിക്കും.
ചെറുവള്ളങ്ങളുടെ വിജയികൾക്ക് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ എം.വി. പ്രിയ സമ്മാനങ്ങൾ വിതരണം ചെയ്യും. നെഹ്റു ട്രോഫി ജലമേളയിൽ ഏറ്റവും കുറഞ്ഞ സമയത്തു ഫിനിഷ് ചെയ്ത ഒൻപതു ചുണ്ടൻ വള്ളങ്ങൾക്കു പുറമേ ഇരുട്ടുകുത്തി എ ഗ്രേഡ്, ഇരുട്ടുകുത്തി ബി ഗ്രേഡ്, വെപ്പ് ബി ഗ്രേഡ് എന്നീ ഇനങ്ങളിലായി രണ്ടു വീതം കളിവള്ളങ്ങളും മത്സരിക്കും.