ച​രി​ത്രോ​ത്സ​വം ഇ​ന്ന്
Thursday, September 22, 2022 10:28 PM IST
മാ​ന്നാ​ർ: പ​രു​മ​ല ടാ​ഗോ​ർ ലൈ​ബ്ര​റി​യു​ടെ ച​രി​ത്രോ​ത്സ​വം സ്വാ​ത​ന്ത്ര്യ ഇ​ന്ത്യ 75 വ​ർ​ഷ​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി സ്റ്റേ​റ്റ് ലൈ​ബ്ര​റി കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ച​രി​ത്ര സ​ദ​സുക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു. ഇ​ന്ന് 11 ന് ​പ​രു​മ​ല ദേ​വ​സ്വം ബോ​ർ​ഡ് ഹ​യ​ർ ​സെ​ക്ക​ൻ​ഡ​റി സ്കൂളി​ൽ പ്രി​ൻ​സി​പ്പ​ൽ ഡോ.​ അ​ജി​ത് ആ​ർ. പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​ഫ. എ. ​ലോ​പ്പ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വി​ഷ​യാ​വ​ത​ര​ണം ജി​ല്ലാ റി​സോ​ഴ്സ് അം​ഗം പി.​കെ. പീ​താം​ബ​ര​ൻ നി​ർ​വഹി​ക്കും. ഇ.​ജി.​ ഹ​രി​കു​മാ​ർ, ഹെ​ഡ്മി​സ്ട്ര​സ് ജ​യ​ല​ത, കു​മാ​രി ഐ​ഷാ ഷ​മീ​ർ, ര​ഘു​നാ​ഥ​ൻ നാ​യ​ർ, ബ​ന്നി മാ​ത്യു എന്നിവർ പ്ര​സം​ഗി​ക്കും.

സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു

ചേ​ർ​ത്ത​ല: ക​രി​സ്മാ​റ്റി​ക് ക​മ്മീ​ഷ​ൻ ചേ​ർ​ത്ത​ല സോ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജ​പ​മാ​ല​ മാ​സാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​ക്ടോ​ബ​ർ ഒ​ന്നു മു​ത​ൽ 31വ​രെ ജ​പ​മാ​ല മാ​സാ​ച​ര​ണ​വും മ​രി​യ​ൻ സ​ന്ദ​ർ​ശ​ന റാ​ലി​യും ന​ട​ത്തും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ച്ചു.
ആ​നി​മേ​റ്റ​ർ ഫാ.​ ജോ​ൺ​സ​ൺ തൗ​ണ്ട​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ബു കാ​ക്ക​രി​യി​ൽ ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യും കെ.​ഡി. ജോ​ർ​ജ്, ഫ്രാ​ൻ​സീ​സ് പൊ​ക്ക​ത്തെ, ജെ​ൻ​സ​ൺ പൂ​പ്പാ​ടി, ജോ​ണി ദേ​വ​സ്യ, മ​രീ​ന ജോ​സ് എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​യു​ള്ള സ്വാ​ഗ​ത​സം​ഘ​മാ​ണ് രൂ​പീ​ക​രി​ച്ച​ത്.

ബാ​ഡ്മി​ന്‍റൺ ടൂ​ർ​ണ​മെ​ന്‍റും
പ്ര​തി​ഭാ സം​ഗ​മ​വും

ആ​ല​പ്പു​ഴ: ഫെതർ റോ​ക്സ് ബാ​ഡ്മി​ന്‍റൺ അ​ക്കാ​ദ​മി​യു​ടെ മൂ​ന്നാ​മ​ത് ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് ഫെ​ത​ർ റോ​ക്സ് ഇ​ൻ​ഡോ​ർ കോ​ർ​ട്ടി​ൽ ന​ട​ന്നു. ജി​ല്ലാ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി.​ജി. വി​ഷ്ണു ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ത്തു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ടൂ​ർ​ണ​മെ​ന്‍റി​നോ​ട​നു​ബ​ന്ധി​ച്ച് ഫെ​ത​ർ റോ​ക്സ് അ​ക്കാ​ദ​മി​യി​ൽ നി​ന്നും ജി​ല്ലാ/സം​സ്‌​ഥാ​ന മ​ത്സ​ര​ങ്ങ​ളി​ൽ മി​ക​ച്ച പ്ര​ക​ട​നം ക​ഴ്ച​വ​ച്ച കാ​യി​കതാ​ര​ങ്ങ​ളെ അ​നു​മോ​ദി​ച്ചു. ബാ​ഡ്മി​ന്‍റ​ൺ പ​രി​ശീ​ല​ക​രാ​യ തോ​മ​സ് ജോ​ർ​ജ്, ടി. ​ജ​യ​മോ​ഹ​ൻ എ​ന്നി​വ​രെ ആദരിച്ചു.
ജി​ല്ല​യി​ലെ കാ​യി​കരം​ഗ​ത്തെ മി​ക​ച്ച സം​ഘാ​ട​ന​ത്തി​ന് വി.ജി. വി​ഷ്ണു​വി​ന് ഫെ​ത​ർ റോ​ക്സ് അ​ക്കാ​ദ​മി ആ​ദ​രി​ച്ചു.