വള്ളം മറിഞ്ഞ് യുവാവ് മരിച്ചു
1564262
Monday, June 2, 2025 4:13 AM IST
തിരുവല്ല: മീന്‍പിടിച്ച് മടങ്ങുന്നതിനിടെ യുവാവ് വള്ളം മറിഞ്ഞ് മരിച്ചു. വള്ളംകുളം ചെറുശേരി വീട്ടില്‍ രഞ്ജിത്ത് രാജേന്ദ്രൻ (35) ആണ് മരിച്ചത്. ഇന്നലെ രാത്രി 7.30ഓടെയാണ് അപകടം.
കാവുങ്കല്‍ ജംഗ്ഷനു സമീപത്തെ ദാനപ്പള്ളി പാടശേഖരത്തില്‍ മീന്‍ പിടിക്കാന്‍ പോയി മടങ്ങവേ ഒഴുക്കില്‍പ്പെട്ട വള്ളം തലകീഴ് മറിയുകയായിരുന്നു. മറിഞ്ഞ വള്ളത്തോടൊപ്പം രഞ്ജിത്തും വെള്ളത്തിലേക്കു വീണു.
മീന്‍ പിടിക്കാനായി ഇട്ടിരുന്ന വലയില്‍ കാല് കുടുങ്ങിയ രഞ്ജിത്ത് മുങ്ങിത്താഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നീന്തി രക്ഷപ്പെട്ടു. അപകടത്തില്‍നിന്ന് രക്ഷപ്പെട്ട സുഹൃത്താണ് നാട്ടുകാരെ വിവരം അറിയിക്കുന്നത്.
നാട്ടുകാർ രഞ്ജിത്തിനെ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. പിക്കപ്പ് വാന്‍ ഡ്രൈവര്‍ ആയിരുന്നു മരിച്ച രഞ്ജിത്ത്.