പുകയിലവിരുദ്ധ ദിനാചരണം
1564436
Tuesday, June 3, 2025 1:26 AM IST
തിരുവല്ല: തിരുവല്ല അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ ബോധനയുടെയും പുഷ്പഗിരി കോളജ് ഓഫ് മെഡിക്കൽ സയൻസിന്റെയും നേതൃത്വത്തിൽ പുകയില വിരുദ്ധ ദിനാചരണം ബോധവത്കരണ പരിപാടികളോടെ നടത്തി.
പുഷ്പഗിരി ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ, ഫാ. മാത്യു തുണ്ടിയിൽ ഉദ്ഘാടനം ചെയതു. ബോധന എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ബിനീഷ് സൈമൺ കാഞ്ഞിരത്തുങ്കൽ അധ്യക്ഷത വഹിച്ചു. വിദ്യാർഥി പ്രതിനിധി അനുഗ്രഹ പ്രസംഗിച്ചു. നഴ്സിംഗ് കോളജ് വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. പുഷ്പഗിരി കമ്യൂണിറ്റി മെഡിസിൻ ഡിപ്പാർട്ട്മെന്റിലെ ഡോ. അനിറ്റ ക്ലാസ് നയിച്ചു.