പ്രളയബാധിത മേഖലകളിൽ പ്രവേശനോത്സവം നടന്നില്ല
1564437
Tuesday, June 3, 2025 1:26 AM IST
തിരുവല്ല: നാട്ടിൽ പ്രവേശനോത്സവവുമായി പുതിയ അധ്യയനവർഷം ആരംഭിച്ചപ്പോൾ പ്രളയക്കെടുതിയിലായ നൂറുകണക്കിനു കുട്ടികൾ ദുരിതാശ്വാസ ക്യാന്പുകളായ സ്കൂളുകളിൽ. തിരുവല്ല താലൂക്കിലെ പടിഞ്ഞാറൻ മേഖലയിലെ ഒട്ടുമിക്ക സ്കൂളുകളും ഇന്നലെ തുറന്നില്ല.
ദുരിതാശ്വാസ ക്യന്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകളിലും പ്രവേശനോത്സവം നടന്നില്ല. തിരുവല്ല ഡയറ്റിലുൾപ്പെടെ പ്രവേശനോത്സവം മുടങ്ങി. ഇന്നും പ്രളയബാധിത മേഖലകളിലെ സ്കൂളുകൾക്ക് അവധിയാണ്.