അങ്കണവാടി സംസ്ഥാനതല പ്രവേശനോത്സവം ഇന്ന് മെഴുവേലിയില്‍
1564435
Tuesday, June 3, 2025 1:26 AM IST
പത്തനംതിട്ട: അങ്കണവാടി സംസ്ഥാനതല പ്രവേശനോത്സവം ഇന്ന് രാവിലെ 9.30 ന് മെഴുവേലി ഗ്രാമപഞ്ചായത്ത് മുള്ളന്വാതുക്കലില് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും.
72-ാം നമ്പര്‍ അങ്കണവാടിയില്‍ നടക്കുന്ന ചടങ്ങില്‍ പ്രീ സ്കൂള്‍ കുട്ടികള്‍ക്കുള്ള പരിഷ്കരിച്ച മാതൃക ഭക്ഷണ മെനു പ്രകാശനം, കുഞ്ഞൂസ് കാര്‍ഡ്, വെല്‍ക്കം കിറ്റ്, ബാഗ് വിതരണം എന്നിവ മന്ത്രി നിര്‍വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം അധ്യക്ഷത വഹിക്കും. വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി. കുമാര്‍, ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന് തുടങ്ങിയവർ പങ്കെടുക്കും.