സുവോളജി വിദ്യാർഥികൾക്ക് തുടർ പരിശീലനം
1549533
Tuesday, May 13, 2025 5:16 PM IST
പത്തനംതിട്ട: ജില്ലയിലെ വിവിധ സ്കൂളിൽനിന്ന് പ്ലസ് വൺ പരീക്ഷയിൽ സുവോളജിക്ക് ഉന്നത വിജയം നേടുന്ന കുട്ടികൾക്ക് പ്രോത്സാഹനവും തുടർ പരിശീലനവും നൽകുന്നതിന് പദ്ധതി തയാറാക്കിയതായി ജില്ലാ ഹയർസെക്കൻഡറി സുവോളജി ടീച്ചർ അസോസിയേഷൻ. ജില്ലാ ഹയർസെക്കൻഡറി സുവോളജി ടീച്ചർ അസോസിയേഷൻ വാർഷിക സമ്മേളനത്തിലാണ് തീരുമാനമുണ്ടായത്.
മുഖ്യരക്ഷാധികാരി കെ വൈ. സത്യജിത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് വിനു ധർമരാജൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ റിട്ടയർ ചെയ്യുന്ന അധ്യാപകരായ മത്തായി ചാക്കോ ( പ്രിൻസിപ്പൽ, സെന്റ് തോമസ് എച്ച്.എസ്.എസ്. കോഴഞ്ചേരി) വിജയലക്ഷ്മി ( എൻഎസ്എസ് എച്ച്എസ്എസ് തടിയൂർ) എന്നിവരെ ആദരിച്ചു.
ജില്ലാ സെക്രട്ടറി രാജേഷ് കുമാർ ജി, ഡോ. സൂസി മാത്യു, ശാന്തി വർഗീസ്, ബി.പ്രിൻസ്, പി.കെ. ശ്യാമള, റ്റി. വിൽസൺ , കലാഭായ് എന്നിവർ പ്രസംഗിച്ചു.