മാർ ക്രിസോസ്റ്റം അനുസ്മരണം ഇന്ന്
1549532
Tuesday, May 13, 2025 5:16 PM IST
പത്തനംതിട്ട: കേരള കോൺഗ്രസ് - എം സംസ്കാരവേദി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത അനുസ്മരണവും സംസ്കാരവേദി തയാറാക്കിയ 101 ഹാസ്യകഥകൾ ഉൾകൊള്ളുന്ന നർമവേദി പുസ്തകത്തിന്റെ പ്രകാശനവും ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് തിരുവനന്തപുരം പ്രസ്ക്ലബ് ഹാളിൽ നടക്കും.
മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. സംസ്കാരവേദി സംസ്ഥാന പ്രസിഡന്റെ ഡോ. വർഗീസ് പേരയിൽ അധ്യക്ഷത വഹിക്കും. ഗവ. ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് പുസ്തക പ്രകാശനവും പ്രമോദ് നാരായണൻ എംഎൽഎ പുസ്തക പരിചയവും നടത്തും.
കിൻഫ്രാ ചെയർമാൻ ബേബി ഉഴുത്തൂവാൽ പുസ്തകം ഏറ്റുവാങ്ങും. പ്രഫ.എ.ജി. ജോർജ് അനുസ്മരണം നടത്തും.