തി​രു​വ​ല്ല : പു​ളി​ക്കീ​ഴ് ബിവ​റേ​ജ​സ് ഗോ​ഡൗ​ണി​ൽ വ​ൻ അ​ഗ്നി​ബാ​ധ. ഇ​ന്ന​ലെ രാ​ത്രി എ​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഔ​ട്ട്‌ലൈറ്റിന്‍റെ കെ​ട്ടി​ട​വും ഗോ​ഡൗ​ണും പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. ആ​ർ​ക്കും പ​രി​ക്കി​ല്ല.

ഗോ​ഡൗ​ണി​ന്‍റെ പി​ൻ​വ​ശ​ത്ത് വെ​ൽ​ഡിം​ഗ് ജോ​ലി​ക​ൾ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​ൽനി​ന്നും തീ ​പ​ട​ർ​ന്ന​താ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. തി​രു​വ​ല്ല, ച​ങ്ങ​നാ​ശേ​രി ,ത​ക​ഴി എ​ന്നീ യൂ​ണി​റ്റു​ക​ളി​ൽ നി​ന്നും എ​ത്തി​യ അ​ഗ്നിശ​മ​ന​സേ​ന തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി.

ഗോ​ഡൗ​ണി​ന്‍റെ മേ​ൽ​ക്കു​ര അ​ലൂ​മി​നി​യം ഷീ​റ്റ് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ചി​ട്ടു​ള്ള​തി​നാലാണ് തീ ​പെ​ട്ടെ​ന്ന് വ്യാ​പി​ച്ചത്. മേ​ൽ​ക്കൂ​ര പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. മ​ദ്യം നി​റ​ച്ച കു​പ്പി​ക​ൾ പൊ​ട്ടി​ത്തെ​റി​ച്ച​തും തീ ​പ​ട​രാ​ൻ കാ​ര​ണ​മാ​യി. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മാ​ണ് സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്.