നെടുമണ്‍കാവില്‍ വാഹനാപകടം
1487203
Sunday, December 15, 2024 4:29 AM IST
കൂടല്‍: നെടുമണ്‍കാവില്‍ നിയന്ത്രണം വിട്ട കാര്‍ പിക്കപ് വാനില്‍ ഇടിച്ചു. നിര്‍ത്തിയിട്ടിരുന്ന വാനിനു പുറകില്‍ കാര്‍ ഇടിക്കുകയായിരുന്നു. ഡ്രൈവര്‍ക്ക് പരിക്കേറ്റു. പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ പുലര്‍ച്ചെയോടെയാണ് അപകടം നടന്നത്. നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ പോയി തിരികെ മടങ്ങുകയായിരുന്നു കാര്‍ യാത്രക്കാര്‍.
കുട്ടി അടക്കം ആറുപേര്‍ കാറില്‍ ഉണ്ടായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു. അപകടത്തില്‍ കാറിന്റെ മുന്‍ ഭാഗം തകര്‍ന്നു. പരിക്കേറ്റവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കൂടല്‍ പോലീസ് നടപടി സ്വീകരിച്ചു.