ക്രിസ്മസ് വിളംബര ഗാനസന്ധ്യ
1487185
Sunday, December 15, 2024 4:16 AM IST
മല്ലപ്പള്ളി: മെല്ലോ സര്‍ക്കിളിന്റെ 19-ാമത് ക്രിസ്മസ് വിളംബര ഗാനസന്ധ്യ - ക്രിസ്മസ് ബെല്‍സ് 2024 - മല്ലപ്പള്ളി പരിയാരം സെന്റ് ആന്‍ഡ്രൂസ് മാര്‍ത്തോമ്മ പള്ളിയില്‍ നടന്നു. മല്ലപ്പള്ളി മാര്‍ത്തോമ്മാ ഇടവക വികാരി റവ. സാജന് പി. മാത്യു സന്ദേശം നല്കി.
പഴയതും പുതിയതുമായ ക്രിസ്മസ് ഗാനങ്ങളും ആധുനിക രീതിയില്‍ ചിട്ടപ്പെടുത്തിയ ഇംഗ്ലീഷ് കീര്‍ത്തനങ്ങളും ആലപിച്ചു. നിരവധി വൈദികരും ജനപ്രതിനിധികളും പങ്കെടുത്തു. ടി.വി. ചെറിയാന് ഗ്രൂപ്പിന്റെ ഡയറക്ടറായും ജോര്‍ജ് കുര്യന് ക്വയര്‍ മാസ്റ്ററായും മാത്യു കുര്യന് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.