സർക്കാരിന്റെ ജനകീയ ഇടപെടലുകൾ ലക്ഷ്യം കണ്ടതായി മന്ത്രി പി. രാജീവ്
1486904
Saturday, December 14, 2024 4:16 AM IST
റാന്നി: ജനപക്ഷസര്‍ക്കാരിന്റെ ജനകീയഇടപെടലുകള്‍ ലക്ഷ്യംകാണുന്നതിന്റെ തെളിവാണ് കരുതലും കൈത്താങ്ങും അദാലത്തിന്റെ വിജയമെന്ന് മന്ത്രി പി. രാജീവ്. റാന്നി താലൂക്ക്തല അദാലത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പരാതികളുടെ എണ്ണം കുറഞ്ഞത് ഭരണസംവിധാനത്തിന്റെ താഴെത്തട്ടിലെ മികവിനു തെളിവാണെന്നു മന്ത്രി പറഞ്ഞു. പരാതികളിൽ പരിഹാരം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കഴിഞ്ഞു. ഓണ്ലൈനിലൂടെസമര്പ്പിക്കുന്ന പരാതി പരിഹരിക്കാനും ഉദ്യോഗസ്ഥര്‍ പ്രതിജ്ഞാബദ്ധരാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
അദാലത്തുകളിലെ തീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്ക്കെതിരേ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും മന്ത്രി നല്കി. 58 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ ചടങ്ങില്‍ മന്ത്രിമാര്‍ വിതരണം ചെയ്തു. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്, സബ് കളക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, ജനപ്രതിനിധികള്‍, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.