പ്രവാസികള്‍ ലോകത്തെ മുഴുവന്‍ ബന്ധിപ്പിക്കുന്ന കണ്ണികള്‍: സാമുവല്‍ മാര്‍ ഐറേനിയോസ്
1487196
Sunday, December 15, 2024 4:28 AM IST
പത്തനംതിട്ട: ലോകത്തെ മുഴുവന്‍ ബന്ധിപ്പിക്കുന്ന കണ്ണികളാണ് പ്രവാസികളെന്ന് പത്തനംതിട്ട രൂപതാധ്യക്ഷന്‍ ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത. എംസിവൈഎം പത്തനംതിട്ട ഭദ്രാസന സമിതിയുടെ നേതൃത്വത്തില്‍ നടന്ന ഓണ്‍ലൈന്‍ പ്രവാസി യൂത്ത് മീറ്റ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭദ്രാസന പ്രസിഡന്റ് ബിബിന്‍ ഏബ്രഹാം അധ്യക്ഷത വഹിച്ചു. പത്തനംതിട്ട ഭദ്രാസനത്തിന്റെ പ്രവാസി പ്രവര്‍ത്തനങ്ങളുടെ കോ-ഓര്‍ഡിനേറ്റര്‍ ഫാ. വര്‍ഗീസ് കൂത്തിനേത്ത്, എംസിവൈഎം ഭദ്രാസന ഡയറക്ടര്‍ ഫാ. ജോബ് പതാലില്‍, ജനറല്‍ സെക്രട്ടറി സുബിന് തോമസ്, ട്രഷറര്‍ വി.എല്‍. വിശാഖ്, സെക്രട്ടറി ടെനി സജി, കെസിവൈഎം സംസ്ഥാന സിന്‍ഡിക്കേറ്റ് അംഗം അലീന എലിസബത്ത് മാത്യു എന്നിവര്‍ പ്രസംഗിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി യുവജനങ്ങള്‍ സമ്മേളനത്തിന്റെ ഭാഗമായി പങ്കെടുത്തു. പത്തനംതിട്ട ഭദ്രാസനത്തില്‍ 2025 വര്‍ഷം നടക്കുന്ന മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പുനരൈക്യ വാര്‍ഷികവും സഭാസംഗമത്തോടും ചേര്‍ന്ന് പ്രവാസി യുവജന സംഗമവും പ്രവാസികളെ ചേര്‍ത്ത് തുടര്‍പരിപാടികളും ആവിഷ്കരിക്കും.