സബ് ജൂണിയര്‍ സോഫ്റ്റ്ബോള്‍: കേരള ടീമുകളെ പ്രഖ്യാപിച്ചു
1487186
Sunday, December 15, 2024 4:16 AM IST
പത്തനംതിട്ട: 20 മുതല്‍ 24 വരെ ജമ്മു കാഷ്മീരില്‍ നടക്കുന്ന 37-ാമത് ദേശീയ സബ് ജൂണിയര്‍ സോഫ്റ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള കേരള ആണ്, പെണ് ടീമുകളെ പത്തനംതിട്ട ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍ കുമാര്‍ പ്രഖ്യാപിച്ചു. താരങ്ങള്‍ക്കുള്ള സ്പോര്‍ട്സ് കിറ്റ് വിതരണം അനില്‍ കുമാര്‍ നിര്‍വഹിച്ചു.
ജില്ലാ സോഫ്റ്റ്ബോള്‍ അസോസിയേഷന് സെക്രട്ടറി സുമേഷ് മാത്യു, ട്രഷറര്‍ പ്രിയങ്ക ഫിലിപ്പ്, സോഫ്റ്റ്ബോള്‍ ഇന്ത്യന്‍ താരം റിജു വി. റെജി എന്നിവര്‍ പ്രസംഗിച്ചു.ആണ്‍കുട്ടികളുടെ ടീമിനെ എസ്. അദാനുവും പെണ്‍കുട്ടികളുടെ ടീമിനെ ഹെലന് റോസ് ബെന്നിയും നയിക്കും.
മറ്റ് ടീമംഗങ്ങള്‍: ആണ്‍കുട്ടികൾ: ടി.പി. വൈഭവ്, ഇ.എസ്. അഭിഷേക്, ടി. ധനുര്നാഥ്, ടി.എസ്. അഭിഷേക്, എ.കെ. ആദിത്യന്, സി. അമേഘ്, കെ. ഫര്സിന്, നൃപന് ഘോഷ്, കെ.എസ്. കൈലാസ്, മുഹമ്മദ് ഹഫീസ്, രോഹിത് ചന്ദ്ര്, അല്‍സബിത്ത്, ആല്‍ബര്‍ട്ട് ലിജു, മുഹമ്മദ് അസ്ലഹ, എം. മനീഷ്. അബു മന്‍സൂറലി കോച്ചായും എം.എം. നൗഷാദ് മാനേജരായും പ്രവര്‍ത്തിക്കും.
പെണ്‍കുട്ടികളുടെ ടീമില്‍ കെ.ടി. കൃഷ്ണനന്ദ (വൈസ് ക്യാപ്റ്റന്‍), ശിവപ്രിയ, എല്‍നാ റോസ്, ആഷിക, അനുഷ്, കൃഷ്ണശ്രീ, റിദ്ദ ഷെറിന്, എ. ഗായത്രി, അയനാ മേരി, ശ്രീപാര്‍വതി, തേജ ബൈജു, കെ.താന്‍സിയ, എസ്.എം.ആജ്മിം, ഇന്ദുലേഖ്, അഡോണിയ പോള്‍ എന്നിവരുള്‍പ്പെടും. സി.എസ്. വരുണ്‍ കോച്ചായും ദിന്ഷാകലി മാനേജരായും പ്രവര്‍ത്തിക്കും.